Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘തോമസ് ഐസക്ക് വാ തുറക്കുന്നത് കളവ് പറഞ്ഞ് മോദിയെ ചീത്ത വിളിക്കാന്‍’; കേന്ദ്രസഹായത്തോടെ 1700 കോടി ലോകബാങ്കില്‍ നിന്ന് കടം മേടിച്ച‌ കേരള സര്‍ക്കാര്‍ ഈ പണം എന്ത് ചെയ്തെന്ന് ചോദിച്ച് ബി ഗോപാലകൃഷ്ണന്‍

by Brave India Desk
Apr 15, 2020, 06:06 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശ്ശൂര്‍: ധനമന്ത്രി തോമസ് ഐസക്ക് വായ തുറക്കുന്നത് കളവ് പറഞ്ഞ് ‌മോദിയെ ചീത്ത വിളിക്കാനും, ലോകം മുഴുവനും കടം മേടിച്ച്‌ 1 ഉപ്പേരിയും പുളിശ്ശേരിയും വെച്ച്‌ ഫുഡ്ഡ് അടിക്കാനുമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ധനമന്ത്രി നാവടക്കി പണിയെടുക്കണമെന്നും ഐസക്കിനെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 1700 കോടി രൂപലോക ബാങ്കില്‍ നിന്ന് കടം മേടിച്ച്‌ കേരള സര്‍ക്കാര്‍ ഈ പണം എന്ത് ചെയതുവെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ധനമന്ത്രിക്കെതിരെ രം​ഗത്തെത്തിയത്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

ബി ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ധനമന്ത്രി തോമസ് ഐസക് നാവടക്കി പണിയെടുക്കണം ,ഐസക്ക് വാ തുറക്കുന്നത് കളവ് പറഞ്ഞ്മോദിയെ ചീത്ത വിളിക്കാനും, ലോകം മുഴുവനും കടം മേടിച്ച് 1 ഉപ്പേരിയും പുളിശ്ശേരിയും വെച്ച് ഫുഡ്ഡ് അടിക്കാനുമാണ് ,ധനമന്ത്രി ഐസക്കിനെ മുഖ്യമന്ത്രി നിയന്ത്രിക്കണം. സർക്കാരിന് ബി.ജെ.പി നൽകിയ പിന്തുണ കോ വി ഡിനെതിരെയുള്ള ശരിയായ പ്രവർത്തനങ്ങrക്കാണ് അല്ലാതെ മോദി സർക്കാരിനെ ചീത്ത വിളിക്കാനൊ വിളിപ്പിക്കാനൊ അല്ല. കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ 1700 കോടി രൂപലോക ബാങ്കിൽ നിന്ന് കടം മേടിച്ച് കേരള സർക്കാർ ഈ പണം എന്ത് ചെയതു.ശമ്പളവും മുടങ്ങിയ പെൻഷനും കൊടുത്തു എന്നല്ലാതെ എന്ത് നിർമ്മാണ പ്രവർത്തനമാണ് കേരളത്തിൽ നടത്തിയത് ഐസക് മറുപടിപറയണം.?കിട്ടിയ തുകയും ചിലവുംഎത്രയായി എന്നത് ധനമന്ത്രി ഇത് വരെ എന്തുകൊണ്ട് പറയുന്നില്ല? ഇപ്പോൾ പറയുന്ന പുതിയ വാദം കേന്ദ്ര സർക്കാർ നയംമാറ്റി കൂടുതൽ പണം റിസർവ്വ് ബാങ്കിൽ നിന്ന് സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ അനുവദിക്കണമെന്നാണ് ,മറ്റ് സംസ്ഥാന ധനമന്ത്രിമാരെയും ഇതിന് വേണ്ടി ഒപ്പം കൂട്ടമെന്നാണ് ഐസക് പറയുന്നത്. ഇല്ലം മുടിച്ച് കടം മേടിക്കാൻ മറ്റ് ധനമന്ത്രിമാർ വരുമെന്ന് തോന്നുന്നില്ല.

കഴിഞ്ഞ ദിവസം റിസർവ്വ് ബാങ്കിലെ ലോൺ ലേലത്തിൽ പങ്കെടുത്ത് അധിക പലിശ ക്കാണ് കേരളം കടമെടുത്തത്. പലിശ കൂടുതലാണന്ന് കണ്ടപ്പോൾ പല ധന മന്ത്രിമാരും പിൻ വാങ്ങി. ഗുജറാത്തിന് കിട്ടിയതിനേക്കാൾ 2 % കൂടുതൽ പലിശക്ക് 30 വർഷത്തെ അടവിനാണ് ഐസക് കടമെടുത്തത്. 2016ൽ 1,57,370 രൂപയായ ആളോഹരി മലയാളിയുടെ കടബാദ്ധ്യത മൂന്ന് വർഷം കൊണ്ട് 2 ,37 ,563 രൂപയാക്കി ഉയർത്തിയ സാമ്പത്തിക ശാസ്ത്രജ്ഞനായ ഐസക്കാണ് റിസർവ്വ് ബാങ്കിൽ നിന്ന് ഇഷ്ടം പോലെ നോട്ട് അടിച്ച് സംസ്ഥാനങ്ങൾക്ക് കടം കൊടുക്കാൻ മോദി സർക്കാരിനെ ഉപദേശിക്കുന്നത് .റിസർവ്വ് ബാങ്കിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അഡ്വാൻസ് കടമെടുക്കാൻ നിയമപരമായ നിബന്ധനകൾ കൊണ്ടുവന്നത് കോൺഗ്രസ്സ് സർക്കാരാണ്. മാത്രമല്ല കടം തരിച്ചടക്കേണ്ടതല്ലെ ? മറ്റൊരു വാദം ഐസക് ഉയർത്തി മോദി സർക്കാരിനെ കുറ്റപ്പെടുത്തുന്നത് , അമേരിക്കയും ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ജി ഡി പി യുടെ 10% കൊറോണയെ ഇല്ലാതാക്കാൻ ചിലവഴിക്കുമ്പോൾ മോദി സർക്കാർ 1% മായ 1.75 ലക്ഷം കോടി മാത്രമാണ്ചിലവഴിക്കുന്നതെന്നാണ് .അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലെ GDP യും വരുമാനവും ഇന്ത്യയുമായി തുലനം ചെയ്യുന്ന ഐസക്ക് ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിക്കേണ്ടി വരും 135 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 7 കോടിയാണ് ജനങ്ങളാണ് ടാക്സ് അടക്കുന്നത് .അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം 70% ജനങ്ങൾ ടാക്സ് അടക്കുന്നവരാണ്. ദേശീയ വരുമാനവും ‘ചിലവും തമ്മിൽ നോക്കുമ്പോൾ കമ്മി എത്രയാകാം എന്നത് അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ നിശ്ചയിച്ചിട്ടുള്ളതാണന്നുള്ള കാര്യം ഐസക്കിന് അറിയാത്തതല്ല.ഫിസിക്കൽ ഡഫസിറ്റ് കൂടുമ്പോൾ അന്തരാഷ്ട്ര കമ്പോളത്തിൽ ഇന്ത്യയുടെ റേറ്റിംങ്ങ് ഇ ടിഞ്ഞ് രൂപയുടെ മൂല്യം കുത്തനെ താഴ്ന്ന് ഇന്ത്യ സാമ്പത്തികമായി തകരുകയും വിലക്കയറ്റം രൂക്ഷമായി ജനരോഷത്തിന് ഇടയാകുകയും ചെയ്യും. കൊറോണ പോകുമ്പോൾ മോദി സർക്കാരിനെ പാപ്പരാക്കാനുള്ള ഹിഡൻ അജണ്ടയായിരിക്കാം ഐസക്കിൻ്റെ മനസ്സിൽ.

ഐസക്കിൻ്റെ ഉപദേശമനുസരിച്ചാൽ ഇന്ത്യ കുത്തുപാളയെടുക്കും. ഇതെല്ലാം മനസ്സിലാക്കികൊണ്ടാണ് മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യം ജനങ്ങൾ ക്ക് വേണ്ടി മോദി സർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറിയതും ജൻ ധന എക്കൗണ്ടിൽ മാസംതോറും മഹിളക്ക് 500 രൂപയും കർഷകർക്ക് 2000 രൂപയും കൊടുക്കുന്നത്. യു പി ,തമിഴ്നാട് സർക്കാർ 1000 രൂപ പാവപ്പെട്ട ആളുകൾക്ക് നൽകിയ പ്പൊൾ ഐസക് പത്ത് പൈസ കോ വിഡിൻ്റെ ദുരന്തവുമായി കൊടുത്തിട്ടില്ല. ജനങ്ങളെ സാമ്പത്തികമായി സഹായിക്കാൻ കോവിഡ് ദുരന്തവുമായി കേരള സർക്കാർ എന്ത് ചെയ്തു എന്ന് ധനമന്ത്രി പറയണം. കേന്ദ്രഫണ്ട് നോക്കി ഇരിക്കുന്നതിന് പകരം കിഫ് ബി ഫണ്ടിൽ നിന്ന് പണംഎടുത്ത് അടിയന്തരമായിഎന്ത് കൊണ്ട് ഉപയോഗിക്കുന്നില്ല?എല്ലാ പാവപ്പെട്ടവർക്കും പതിനായിരം രൂപ കിഫ് ബി ഫണ്ടിൽ നിന്ന് അടിയന്തര സഹായമായി കേരള സർക്കാർ നൽകണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടുന്നു. ഐസക്ക് കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്നതിന് പകരം നാവടക്കി വാറ്റ് കുടിശ്ശികയും പാട്ട കരാർ കുടിശ്ശികയും പിരിച്ചെടുത്ത് പണിയെടുക്കാൻ ധനമനമന്ത്രി ഐസക്കിനോട്മുഖ്യമന്ത്രി ആവശ്യപ്പെടണം ,.

https://www.facebook.com/bgopalakrishnan.gopu/posts/2526974820890712

Tags: thomas issaccB Gopalakrishnan
Share31TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies