ദക്ഷിണ ഡൽഹിയിൽ, പിസ്സ ഡെലിവറി ചെയ്യുന്ന യുവാവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് 72 കുടുംബങ്ങളോട് ക്വാറന്റൈനിൽ പോകാൻ അധികൃതർ നിർദേശിച്ചു.ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
യുവാവ് ഡെലിവറി ചെയ്തിരുന്ന മേഖലയിൽ, പിസ്സ ഓർഡർ ചെയ്തിരുന്ന 72 കുടുംബങ്ങളോടാണ് ജില്ലാ മജിസ്ട്രേറ്റ് ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചത്.ഇന്നലെ ഡൽഹിയിലെ എല്ലാ ജില്ലകളെയും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു.നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണം 1,578 ആണ്.രോഗബാധയേറ്റ് ഇതുവരെ 32 പേർ മരണമടഞ്ഞിട്ടുണ്ട്.









