ഏപ്രിൽ 20 മുതൽ നിയന്ത്രണങ്ങളോടെ വാഹനങ്ങൾ നിരത്തിലിറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ദിവസേന തലസ്ഥാനത്ത് നടത്തുന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒന്നിടവിട്ട ദിവസങ്ങളിൽ വാഹനം ഓടിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.ഒറ്റയ്ക്ക നമ്പർ ഉള്ള വാഹനങ്ങളും ഇരട്ടയക്ക നമ്പറുകളുള്ള വാഹനങ്ങളും ഒന്നിട വിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കേടാവാതെ സ്റ്റാർട്ട് ചെയ്തു നോക്കാൻ ആഴ്ചയിൽ ഒരു ദിവസം അനുവദിക്കും.പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ വിൽക്കുന്ന ഷോറൂമുകൾക്കും ഈ ദിവസം പ്രയോജനപ്പെടുത്താമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Discussion about this post