ദേശ വിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടെന്ന് കമ്മീഷന് കണ്ടെത്തിയ മാറാട് കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് യൂഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് വാദിച്ചത് അവര്‍ കൊന്നത് കൊണ്ടാണോ എന്ന് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. 14 പേരുടെ മരണത്തിനിടയാക്കിയ മാറാട് കൂട്ടക്കൊലയില്‍ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും കലാപം അന്വേഷിച്ച തോമസ് പി ജോസഫ് കമ്മീഷന് കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് അന്നത്തെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് നിങ്ങള്‍ കൊന്നിട്ടാണോ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ റഹീമിന്റെ ചോദ്യം. എന്തിനാണ് അതിന് വേണ്ടി പണം ചിലവാക്കിയതെന്നും റഹിം ചോദിച്ചു.
”കെ.എം ഷാജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മാറാട് കടപ്പുറത്ത് പുതിപ്പിച്ച് കിടത്തിയ 14 ശരീരങ്ങളില്‍ പുതച്ച വെള്ളയുടെ ടാക്സ് ,കത്തിച്ചുവെച്ച സാമ്പ്രാണിതിരിയുടെ ടാക്സ്, പൂവിന്റെ ടാക്സ്, ഇതെല്ലാം കൂട്ടിയെടുത്ത പൈസയുമായി എന്തിനാണ് കോടതിയില്‍ പോയത്. തോമസ് പി ജോസഫ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമുള്ള സിബിഐ അന്വേഷണത്തിന് വേണ്ടി വാദിക്കുമ്പോള്‍ എതിര്‍ത്ത് വാദിക്കാന്‍ പോയവരോട് ഞാന്‍ ചോദിക്കുന്നു എന്തിനാണ് നിങ്ങള്‍ അന്ന് വാദിക്കാന്‍ പോയത്. ആ ചോരയ്ക്കെന്താ വിലയില്ലേ?- റഹിം ചോദിച്ചു.
മാതൃഭൂമി ചാനല്‍ സംവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയോടായിരുന്നു റഹീമിന്റെ ചോദ്യം. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുതിപ്പിക്കാന് വാങ്ങിയ വെള്ളയുടെ ടാക്സ് കൊണ്ട് കൊലപാതകികള്‍ക്കെതിരെ സിബിഐ അന്വേഷണം പാടില്ലെന്ന് ഇടത് സര്‍ക്കാര്‍ വാദിച്ചത് അവര്‍ കൊലപാതകികളായത് കൊണ്ടല്ലേ എന്ന ഷാജിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു റഹിം.
മാറാട് വിഷയം മുനപ് ചര്‍ച്ച ചെയ്തതെന്ന് പറഞ്ഞ് ഉത്തരം പറയാതെ കെഎം ഷാജി തലയൂരുകയും ചെയ്തു.
https://www.facebook.com/mbnewsin/videos/544785956452124/?__xts__[0]=68.ARDQKBlkHL_CAgb6lJUvaVChvZmHFXN0sIyyEfK_K01WRN328dOqqmHC6wBIU_ilFKOCktpJceMFE00Ac5jUfLBqVeqK8Ruiay8OI1j_R6EWva_WsWpe8r9vc7nMZRF_qW8S3wq2tYeAmnIg9lR5yqV-SNxoHvD0qyhK3Aw4WK1q07R3RUOjMvl0RP1r4JJqz-eGmxsr8yxWhfmKw7fKiq6xLivh2Q1FnZa4EjTcHhdVGCr1Ltm2nYGn6tCrW-gtHOjJd6fj7_iOmdp0xg3Wd4ab0rGhvmTnsisqfLnuqs9N5OAmwj5Z3gZndmrWM02UKd_V_AebH1kbyaQGlOp8IgO3RUQ3NkEefA7QWtSqZcHBcsJKA9aoqStgAymYXcCc&__tn__=-R
മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കണമെന്ന ആവശ്യം പിന്നീട് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാരും പരിഗണിച്ചിരുന്നില്ല.
Discussion about this post