ലോക്ഡൗണിലെ ഇളവുകൾ അനുവദിക്കുന്നതിൽ കേരളം മുന്നോട്ടു വെച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു.ഇളവുകളിൽ തോട്ടം മേഖലയെയും കേന്ദ്രം ഉൾപ്പെടുത്തി.
ഇത് പ്രകാരം ഏപ്രിൽ 20 മുതൽ എല്ലാ സുഗന്ധവ്യഞ്ജന തോട്ടങ്ങളേയും ലോക്ഡൗണിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.തെങ്ങിൻ തോപ്പുകൾക്കും തിങ്കളാഴ്ച മുതൽ ലോക്ഡൗൺ ബാധകമല്ല.സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങൾക്കും ഏപ്രിൽ 20 നു ശേഷം തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.












