പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററിൽ വന്നു പണം വിതറുമെന്ന വാർത്ത കൊടുത്ത ചാനലിനെതിരെ നടപടി.വ്യാജ വാർത്ത കൊടുത്ത പബ്ലിക് ടിവി എന്ന കന്നട ചാനലിനാണ് വാർത്താ വിതരണ മന്ത്രാലയം നോട്ടീസ് അയച്ചത്. പട്ടണങ്ങളിൽ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി നോട്ടുകെട്ടുകൾ വിതരണം ചെയ്യുമെന്ന വ്യാജ വാർത്തയാണ് പബ്ലിക് ടിവി സംപ്രേഷണം ചെയ്തത്.
വ്യാജ വാർത്ത നൽകിയതിന് പ്രക്ഷേപണം നിരോധിക്കാതിരിക്കാൻ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നാണ് ചാനലിന് അയച്ച നോട്ടീസിൽ മന്ത്രാലയം ചോദിച്ചിരിക്കുന്നത്.കാരണം ബോധിപ്പിക്കാൻ വാർത്താവിതരണ മന്ത്രാലയം ചാനലിന് നൽകിയിരിക്കുന്നത് പത്തുദിവസത്തെ സമയമാണ്.ചാനലിൽ വാർത്ത വന്നതിന് പിന്നാലെ നിരവധി സ്ക്രീൻ ഷോട്ടുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.









