ഡല്‍ഹി: ആര്‍ബിഐ ഇന്ന് നടത്തിയ പ്രഖ്യാപനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍ബിഐയുടെ തീരുമാനം പണലഭ്യത വര്‍ദ്ധിപ്പിക്കുകയും വായ്പാവിതരണം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ആര്‍ബിഐയുടെ ഇന്നത്തെ പ്രഖ്യാപനം പണലഭ്യത നന്നായി വര്‍ദ്ധിപ്പിക്കുകയും വായ്പാവിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. നമ്മുടെ ചെറുകിട ബിസിനസുകാര്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കൃഷിക്കാര്‍, പാവപ്പെട്ടവര്‍ എന്നിവരെ ഇത് സഹായിക്കും. വേയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സ് പരിധി വര്‍ദ്ധിപ്പിച്ചത് സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെടും’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കൊറോണ പ്രതിസന്ധി മറികടക്കാന്‍ റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമായി ആര്‍ബിഐ കുറച്ചിരുന്നു. ബാങ്കുകളുടെ പണ ലഭ്യത ഉറപ്പാക്കുന്നതിനായി നാബാഡ്, സിഡ്ബി എന്നിവയ്ക്ക് 50,000 കോടി രൂപ വീതം നല്‍കുമെന്നും ബാങ്കിംഗ് ഇതര മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും തുക ലഭ്യമാക്കുമെന്നും ആര്‍ബിഐ അറിയിച്ചു. കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
Today’s announcements by @RBI will greatly enhance liquidity and improve credit supply. These steps would help our small businesses, MSMEs, farmers and the poor. It will also help all states by increasing WMA limits.
— Narendra Modi (@narendramodi) April 17, 2020
Discussion about this post