ബോളിവുഡ് നടൻ അജാസ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അപകീർത്തിപ്പെടുത്തൽ,വിദ്വേഷ പ്രസംഗം, നിരോധനാജ്ഞ ലംഘിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ പോലീസ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാനിയമം 153A, 117, 121 എന്നീ വകുപ്പുകളാണ് പോലീസ് ഖാന്റെ മേൽ ചുമത്തിയിരിക്കുന്നത്.തന്റെ ഫേസ്ബുക്ക് ലൈവിൽ ആണ് താരം വിദ്വേഷ പ്രസംഗം നടത്തിയത്.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഖാൻ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.









