തിരുവനന്തപുരം: തലസ്ഥാനത്ത് വഴിയരികില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കരുമത്താണ് സംഭവം. പൊലീസ് റൈഫിളിലെ വെടിയുണ്ടകളാണ് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
നാട്ടുകാരാണ് വഴിയരികില്‍ വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് വഴിയരികില്‍ നിന്നും കണ്ടെത്തിയത് എന്ന് പൊലീസ് അറിയിച്ചു. എങ്ങിനെയാണ് വെടിയുണ്ട പ്രദേശത്ത് എത്തിയത് എന്ന് വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പൊലീസ്.
കൊല്ലം കുളത്തൂപ്പുഴയില്‍ നിന്നും മാസങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിക്കപ്പെട്ട രീതിയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു.
Discussion about this post