മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ബിജെപി എം പി ഗൗതം ഗംഭീർ. മനുഷ്യ രൂപത്തിനുള്ളിലെ മൃഗങ്ങൾ നടത്തിയ ഏറ്റവും നീചവും നിഷ്ഠൂരവുമായ പ്രവൃത്തിയെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ ഗംഭീർ സംഭവത്തെ വിശേഷിപ്പിച്ചത്.
നിരാലംബനായ ഒരു എഴുപതുകാരന്റെ യാചന പോലും അവർ ചെവിക്കൊണ്ടില്ലെന്നും മൂന്ന് ജീവൻ കവർന്ന ആക്രമണത്തിൽ അവജ്ഞയും അപമാനവുമാണെന്ന് തോന്നുന്നതെന്നും ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
The most inhuman, barbaric & reprehensible act by animals walking around in human skin
They took three lives & didn't even consider the pleas of a defenseless 70 year old man
Disgust & shame is all that is left! #Palghar #moblynching— Gautam Gambhir (Modi Ka Parivar) (@GautamGambhir) April 19, 2020
മുംബൈയിലെ കാന്ദിവാലിയിൽ നിന്നും ഗുജറാത്തിലേക്ക് പോകും വഴിയായിരുന്നു രണ്ട് സന്യാസിവര്യന്മാരും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും ആൾക്കൂട്ടത്തിന്റെ മൃഗീയമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വാഹനം തകരാറിലായതിനെ തുടർന്ന് വാഹനത്തിനുള്ളിൽ വിശ്രമിക്കുകയായിരുന്ന സന്യാസിമാരെ കള്ളന്മാർ എന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു.
ജുനാ അഘാഡ സന്യാസിമാരായ സ്വാമി കല്പവൃക്ഷ ഗിരി, സ്വാമി സുശീൽ ഗിരി, ഡ്രൈവർ നീലേഷ് തെൽഗാഡെ എന്നിവരായിരുന്നു മനഃസാക്ഷി മരവിപ്പിക്കുന്ന ആക്രമണങ്ങൾക്ക് വിധേയരായി പൊലീസ് സാന്നിദ്ധ്യത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത 9 പേർ ഉൾപ്പെടെ 110 പ്രതികൾ പിടിയിലായതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. 101 പേരെ റിമാൻഡ് ചെയ്തതായും പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ ഹോമിലാക്കിയതായും പൊലീസ് പറഞ്ഞു.
സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസും അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്.
Discussion about this post