ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകി കേന്ദ്ര സർക്കാർ.ബുക്സ്റ്റാൾ, മൊബൈൽ ഷോപ്പുകൾ, ഇലക്ട്രിക് ഫാൻ കടകൾ എന്നിവ തുറക്കാൻ കേന്ദ്രം അനുമതി നൽകി. കേന്ദ്രം പുതിയതായി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകളാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി ഉണ്ട്. മൊബൈൽ റീചാർജ് കേന്ദ്രങ്ങൾക്കും, പാൽ- പാലുൽപന്നങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തനാനുമതിയുണ്ടായിരിക്കും.
Discussion about this post