ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും കൗണ്‍സിലറുമായിരുന്ന താഹിര്‍ ഹുസൈന്റെ പേരില്‍ യുഎപിഎ ചുമത്തി. ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മയുടെ കൊലപാതകമുള്‍പ്പെടെ കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ പ്രതിയാണ്. താഹിര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് ആം ആദ്മി പുറത്താക്കിയിരുന്നു.
ഫെബ്രുവരി 25ന് ബ്രിജ്പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ കൊല്ലപ്പെട്ടത്. താഹിറിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും ഒളിവില്‍ പോയി. കേസില്‍ കീഴടങ്ങാനുള്ള അപേക്ഷ റോസ് അവന്യു കോടതി തള്ളിയിരുന്നു. പിന്നാലെ താഹിറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം രണ്ട് പൊലീസുകാരടക്കം 53 പേരാണ് കലാപത്തില്‍ മരിച്ചത്. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപകാരികള്‍ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ് പുറത്തുവിട്ടിരുന്നു.
Discussion about this post