ശശിശങ്കര്‍ മക്കര
ഇന്നത്തെ(22/04/20) ദേശാഭിമാനിയില്‍ വന്ന ഒരു വാര്ത്തയാണ് ചൈനയില്‍ പണ്ട് നടന്ന ചില കാര്യങ്ങള്‍ ഓര്മ്മിപ്പിച്ചത്.
ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ , കയ്യിലുള്ള അധിക ധാന്യങ്ങള്‍ എത്തനോള്‍ നിര്‍മാണത്തിന് കൊടുക്കുന്നതിനെപ്പറ്റിയാണ് ‘വിശപ്പടക്കാന്‍ അന്നം തരില്ല’ എന്ന തലക്കെട്ടില്‍ വന്ന വാര്ത്ത. കോടിക്കണക്കിനു ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ( ഏത് രാജ്യത്താണെന്ന് പറഞ്ഞിട്ടില്ല) അരിയും ഗോതമ്പും വിറ്റഴിക്കുന്നതിനെപ്പറ്റിയാണ് വാര്ത്ത എത്തനോള്‍ നിര്മി്ക്കാനാണു പഴയ ധാന്യങ്ങള്‍ കൊടുക്കുന്നത്. കഴിഞ്ഞ വര്ഷവും കൊടുത്തിരുന്നു. ഇത്തവണ എത്തനോള്‍ ഉപയോഗിച്ച് ഹാന്ഡ് സാനിറ്റയ്‌സര്‍ നിര്മ്മി ക്കാനാണ് പോകുന്നത് എന്ന് വാര്ത്തയിലില്ല.
അതവിടെ നിക്കട്ടെ. ദേശാഭിമാനി വാര്ത്ത വിശകലനം ചെയ്യലല്ല ഇവിടെ ഉദ്ദേശം. രാജ്യം മുഴുവന്‍ ക്ഷാമവും പട്ടിണിയുമായി വലയുമ്പോള്‍ നിറഞ്ഞു കിടക്കുന്ന ഗോഡൌണില്‍ നിന്ന് ഒരു മണി പോലും ജനങള്ക്ക് കൊടുക്കാതെ അവരെ പട്ടിണിക്കിട്ടൂ കൊന്ന കമ്മ്യൂണിസ്റ്റ് ചൈനയെപ്പറ്റിയാണ്. ഒന്നും രണ്ടും പേരല്ലാ, പട്ടിണി കിടന്നു മരിച്ചത്. ഏകദേശം നാലര കോടി ജനങ്ങളാണ് മരിച്ചതായി കരുതപ്പെടുന്നത്. സര്ക്കാര്‍ കണക്കു തന്നെ ഒന്നര കോടിയാണ്.
‘ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെയൊന്നു ഒരിക്കലും സംഭവിക്കുകയില്ല’ എന്നാണു അമാര്ത്യാ സെന്‍ പറഞ്ഞത്. അവിടെ ഭരണാധികാരികള്ക്ക് തെരഞ്ഞെടുപ്പു നേരിടുകയും , സമൂഹ വിമര്ശനങ്ങള്‍ നേരിടുകയും ചെയ്യേണ്ടി വരുന്നത് കൊണ്ട് ഇങ്ങനെയുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും എന്നാണു സെന്‍ പറഞ്ഞത്. കമ്മ്യൂണിസ്റ്റ് രാജ്യത്ത് ജനങ്ങളുടെ കയ്യടിയൊന്നും ഭരണകൂടത്തിനു ആവശ്യമില്ല.
195962 കാലഘട്ടത്തിലാണ് ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്മ്മിത ദുരന്തങ്ങളില്‍ ഒന്നായ ചൈനയിലെ ‘മഹാക്ഷാമം’ ഉണ്ടാകുന്നത്.. ‘ഭൂമിയില്‍ ഒരു നരകമുന്‌ടെങ്കില്‍ അതിവിടെയാണ്’ എന്ന് പറയാവുന്ന വിധത്തിലായിരുന്നു കാര്യങ്ങള്‍. 1959ല്‍ ധാന്യങ്ങളുടെ ഉല്പ്പാ ദനം 15 ശതമാനം കുറഞ്ഞു. 1960 ആയപ്പോഴേക്കും കുറവ് 70 ശതമാനമായി. 62 വരെ ഈ നില തുടര്ന്നു.
എന്തായിരുന്നു ഈ മഹാക്ഷാമത്തിനു കാരണങ്ങള്‍ ?
ഏറ്റവും അധികം ധാന്യങ്ങള്‍ ഉല്പ്പാദിപ്പിച്ചിരുന്ന മേഖലയിലാണ് ഏറ്റവും അധികം ക്ഷാമമുണ്ടായത് എന്നതാണ് തമാശ. ഇതിന്റെ കാരണം അറിയണമെങ്കില്‍ ക്ഷാമത്തിന്റെ പശ്ചാത്തലം അറിയണം.. ‘മുന്‌പോട്ടുള്ള മഹത്തായ കുതിച്ചു ചാട്ടം’ അഥവാ Great Leap Forward എന്ന മാവോയുടെ ബ്രഹത് പഞ്ച വത്സര പദ്ധതിയാണ്(195862) ക്ഷാമത്തിന്റെ പ്രധാന കാരണം. രാജ്യത്തേ കാര്ഷി ക, ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലേക്ക് മാറ്റുന്ന കാലഘട്ടം. സ്വകാര്യ സ്വത്ത് പൂര്ണണമായി ഇല്ലാതാക്കി.. കൃഷി ഭൂമി ക്ഷ്ര്കനല്ലാ, സര്ക്കാരിന്. ജോലിക്ക്, ഭക്ഷണം മാത്രമായിരുന്നു കാര്ഷിക മേഖലയില്‍ കൂലി. ജനങ്ങള്ക്ക്‌ല സ്വന്തമായി ഉണ്ടായിരുന്ന വീടുകള്‍ തകര്ത്തും , പറമ്പും കൃഷിസ്ഥലവുമൊക്കെ ഏറ്റെടുത്തും , സര്ക്കാര്‍ ജനങ്ങളെയൊക്കെ ആട്ടിത്തെളിച്ചു കമ്മ്യൂണുകളിലാണ് പാര്പ്പി ച്ചിരുന്നത്. അഭയാര്ഥി ക്യാമ്പുകള്‍ പോലെ. നമ്മുടെ ബുദ്ധിജീവികള്‍ കൊട്ടിഘോഷിക്കുന്ന യഥാര്ത്ഥ കമ്മ്യൂണിസം. ഭക്ഷണം അവിടത്തെ കമ്മ്യൂണിറ്റി കാന്ടീനുകളില്‍ നിന്ന്. എന്ത് കഴിക്കണം എന്ത് കുടിക്കണം എന്ന് പാര്ട്ടി് തീരുമാനിക്കും. ഇഷ്ടമില്ലാത്തവരെ ശിക്ഷിക്കാന്‍ ഭക്ഷണം നിഷേധിച്ചാല്‍ മതി. പട്ടിണി കിടന്നു ചാകേണ്ടി വരും. വര്ഷ ങ്ങള്ക്കു ശേഷം ഈ സമ്പ്രദായം പരാജയപ്പെട്ടൂ എന്ന് അന്ഗീകരിച്ചപ്പോള്‍ കര്ഷകകര്ക്ക് തിരിച്ചു പോകാന്‍ വീടുകളൊന്നും ഇല്ലായിരുന്നു. എല്ലാം സര്ക്കാര്‍ തകര്ത്തി രുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ തകരന്നതിനേക്കാള്‍ അധികം വീടുകള്‍ ചൈനയില്‍ സര്ക്കാര്‍ തന്നെ തകര്ത്തിരുന്നു.
വികസന കാര്യങ്ങളില്‍ 15 കൊല്ലം കൊണ്ട് ബ്രിട്ടനോടൊപ്പം എത്താനുള്ള തിരക്കിലായിരുന്നു മാവോ. അമേരിക്കയോടൊപ്പം എത്താനുള്ള ജോലി സഹോദര കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂണിയന് നേരത്തേ ഏറ്റെടുത്തിരുന്നു. അക്കാലത്ത് രണ്ടു കൂട്ടരും നല്ല ബന്ധത്തിലായിരുന്നു. ഇരുമ്പ് ഉരുക്ക് വ്യവസായത്തിനായിരുന്നു അമിത പ്രാധാന്യം. വീടുകള്‍ തകര്ക്കു ന്ന കാലത്ത് അവിടെയുള്ള വാക്കത്തിയും കോടാലിയുമൊക്കെ സര്ക്കാര്‍ അടിച്ചു മാറ്റിയിരുന്നു. സ്റ്റീല്‍ പ്ലാനടുകളില്‍ ഉരുക്കി ഉപയോഗിക്കാന്‍. കാര്ഷി്ക മേഖലയിലെ ചെറുപ്പക്കാരോക്കെ അകലെയുള്ള നഗരങ്ങളിലെ ഫാക്ടറികളിലാണ് പണിയെടുത്തിരുന്നത്.
സ്ത്രീകളും കുട്ടികളും വയസ്സന്മാരുമൊക്കെ അടങ്ങുന്ന കാര്ഷിക മേഖലയില്‍ ഉല്പ്പാദിപ്പിക്കുന്ന ധാന്യങ്ങളൊക്കെ അവിടെ തന്നെയുള്ള ഗോഡൌണുകളില്‍ സൂക്ഷിച്ചിരുന്നു. എങ്കിലും ഒരു മണി അരി പോലും ആ മേഖലയില്‍ വിതരണം ചെയ്തിരുന്നില്ല. അതൊക്കെ പട്ടാളക്കാര്ക്കും വിദൂര നഗരങ്ങളില്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്ക്കു മായി സംവരണം ചെയ്യപ്പെട്ടിരുന്നു. അക്കാലത്ത് അവിടങ്ങളില്‍ റിപ്പോര്ട്ട റായിരുന്നു Yang Jisheng എഴുതിയ Tombstone എന്ന പുസ്തകത്തില്‍ പറയുന്നത് ‘ ജനങ്ങള്‍ ധാന്യപ്പുരകള്ക്ക് പുറത്തു ‘കമ്മ്യൂണിസ്റ്റ് പാര്ട്ടി യും ചെയര്മാ്ന്‍ മാവോയും ഞങ്ങളെ രക്ഷിക്കട്ടെ’ എന്ന് പറഞ്ഞാണ് മരിച്ചു വീണിരുന്നത് എന്നാണ്. ധാന്യപ്പുരകള്‍ തുറന്നിരുന്നെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ജനങ്ങളുടെ ദുരിതങ്ങളോക്കെ രാഷ്ട്രത്തിന്റെ വലിയ ലക്ഷ്യങ്ങള്ക്ക് മുന്നില്‍ പ്രാധാന്യം അര്ഹി ക്കുന്നവയായി മാവോ കരുതിയിരുന്നില്ല.
കമ്മ്യൂണിസ്റ്റ് കൃഷി ശാസ്ത്രം
കമ്മ്യൂണിസ്റ്റുകള്‍ ഒരു പുതിയ ബയോളജി കണ്ടു പിടിച്ചതിനെപ്പറ്റി കേട്ടുകാണും .സോവിയറ്റ് യൂണിയനിലെ ലിസെങ്കോ ആണ് ഇതിന്റെ ഉപജ്ഞാതാവ്. അതനുസരിച്ച് കൃഷി രീതികളില്‍ ‘ശാസ്ത്രീയ പരിഷ്‌കാരങ്ങള്‍’ ഏര്‌പ്പെടുത്തി. വിത്തുകള്‍ ഐസ് പോലെ തണുത്ത വെള്ളത്തില്‍ സൂക്ഷിക്കുക, ചെടികള്ക്ക് ഉറപ്പുള്ള വേരുകള്‍ ഉണ്ടാകാന്‍ രണ്ടു മീറ്റര്‍ ആഴത്തില്‍ കുഴിച്ചിടുക, ഒരേ കുഴിയില്‍ ഒരു പാട് വിത്തുകള്‍ നട്ടാല്‍ അവ പരസ്പരം മത്സരിക്കാതെ സഹകരിച്ചു വലിയ വിളവുണ്ടാകും തുടങ്ങിയവ ഒക്കെയായിരുന്നു അദ്ദേഹത്തിന്റെ ‘ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍’ വിത്തുകള്‍ കമ്മ്യൂണിസ്റ്റുകള്‍ ആയതുകൊണ്ട് അന്യന്റെ വാക്കുകളെ സംഗീതം പോലെ ആസ്വദിക്കുംഎന്നോക്കെയായിരുന്നു ലിസെങ്കോയിസ്റ്റുകള്‍ കരുതിയത്. കമ്മ്യൂണിസ്റ്റുകള്‍ അടിസ്ഥാനപരമായി യുക്തിവാദികളായിരുന്നതുകൊണ്ടും കേരളത്തിലെ പുതിയ ഫ്രീക്കന്‍ യുക്തിവാദികള്‍ കരുതുന്നപോലെ, യുക്തിവാദികള്ക്ക് ശാസ്ത്രത്തിന്റെ കാര്യത്തില്‍ തെറ്റാവരം ഉള്ളതുകൊണ്ടും റഷ്യക്കാര്‍ വിശ്വസിച്ചു പോയി. തീര്ന്നി ല്ല. ഇതിനെ എതിര്ത്ത മൂവായിരത്തിലധികം ശാസ്ത്രജ്ഞന്മാരെ സ്റ്റാലിന്‍ പിരിച്ചുവിടുകയോ, തടവിലാക്കുകയോ കൊന്നൊടുക്കുകയോ ചെയ്തിട്ടുണ്ട്. ക്രൂഷ്‌ചേവ് വന്നതിനു ശേഷമാണ് ഈ കപട ശാസ്ത്രം ഇല്ലാതാകുന്നത്.
ചൈനയിലേക്ക് വന്നാല്‍ ഇതിനേക്കാള്‍ ഭീകരമായിരുന്നു കൃഷി ശാസ്ത്രം. ലിസെന്‌കൊയുടെ ശാസ്ത്രം അതേപടി നടപ്പാക്കുന്നതിന് പുറമേ ഇവിടെ സാക്ഷാല്‍ ചെയര്മാന്‍ മാവോയുടെ കൃഷിപാഠങ്ങള്‍ കൂടി നടപ്പിലാക്കേണ്ടതുണ്ടായിരുന്നു.. കൃഷിയുടെ പ്രധാന ശത്രുവായി കരുതിയത് കിളികളെയാണ്. ‘ചൈനയിലെ മനുഷ്യരെപ്പോലെ ഇവര്ക്കും വിശപ്പ് കൂടുതലാണ്’ എന്ന് അന്നത്തെ പീപ്പിള്‌സ്! ഡെയിലി പറഞ്ഞത്രേ. ഉല്പ്പാ്ദനം വര്ധിപ്പിക്കാനുള്ള എളുപ്പ മാര്ഗ്ഗം വിളകള്‍ തിന്നു തീര്ക്കുന്ന കിളികളെ നശിപ്പിക്കലാണ്. അതിനുവേണ്ടി രാജ്യ വ്യാപകമായി ക്യാംപെയ്ന്‍ നടത്തി. ഒരു കിളിയെപ്പോലും ബാക്കി വെയ്ക്കാതെ എല്ലാത്തിനെയും കൊന്നൊടുക്കി. കിളികള്‍ പോയപ്പോള്‍ മറ്റു പ്രാണികളും പുഴുക്കളും ക്രമാതീതമായി വര്ധിച്ചു. എതിര്ക്കാന്‍ ആളില്ലാതയായപ്പോള്‍ വെട്ടുകിളിക്കൂട്ടങ്ങള്‍ പറന്നിറങ്ങി. കൃഷി നശിപ്പിച്ചു. ഉല്പ്പാദനം കുറഞ്ഞു. പിന്നീട് രണ്ടര ലക്ഷം കിളികളെ ആണ് സോവിയറ്റ് യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്തത്, പരിസ്ഥിതി സന്തുനലത്തിനായി.
പ്രചരണത്തിന്റെ കാര്യത്തില്‍ അന്നും ഇന്നും ആശാന്മാരായതുകൊണ്ട് രേഖകളില്‍ ഉല്പ്പാദനം താഴേതട്ട് മുതല്‍ പെരുപ്പിച്ചു കാണിച്ചിരുന്നു. രേഖകള്‍ തിന്നാന്‍ പറ്റാത്തതുകൊണ്ട് ജനം മരിച്ചു വീണു. ഉള്ള ധാന്യങ്ങള്‍ കാര്ഷിക മേഖലയിലുള്ളവര്ക്ക് വിതരണം ചെയ്യാതെ നഗരങ്ങളിലേക്കും പട്ടാളക്കാര്ക്കുംമായി മാറ്റി വെച്ചതുകൊണ്ട് ഗ്രാമങ്ങളില്‍ പട്ടിണി മൂലം മരണം വര്ധിച്ചു. ദീര്ഘകാലം ഉല്പ്പാ ദനം കുറവായിരുന്നെങ്കിലും മരണം അധികവും ഉണ്ടായത് ഉള്ള ധാന്യങ്ങള്‍ ഗ്രാമങ്ങളില്‍ ഉള്ളവര്ക്ക് കൃത്യമായി വിതരണം ചെയ്യാത്തതുകൊണ്ടാണന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഉല്പ്പാദനമല്ലാ, ലഭ്യതയാണ് കുറഞ്ഞത് എന്നാണു അമാര്ത്യാ സെന്നിനെപ്പോലുള്ളവര്‍ കരുതുന്നത്. ഏതായാലും ഹിറ്റ്‌ലറും സ്റ്റാലിനും നടത്തിയ നരഹത്യകളെക്കാള്‍ വലിയ നരഹത്യയാണ് ചൈനയില്‍ നടന്നത്
ക്ഷാമകാലത്തെ ജനങ്ങളുടെ ജീവിതം ഒരു പരിഷ്‌കൃത സമൂഹത്തിനു ചിന്തിക്കാന്‍ കഴിയാത്തതാണ്. മനുഷ്യന്റെ മാംസം ഉള്‌പെടെ കിട്ടാവുന്നതോക്കെയും കഴിച്ചിരുന്നുവത്രേ. എന്തും തിന്നുന്ന ചൈനക്കാരുടെ സ്വഭാവം ഉണ്ടായതില്‍ ഒരു പ്രധാന കാരണം ഈ ക്ഷാമകാലമാണ് എന്ന് കരുതുന്നവരുണ്ട്.
പിന്കുറിപ്പ്: (1) ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, പോള്‌പോട്ട് എന്നിവര്‍ നടത്തിയ ഭരണകൂട ഭീകരതയുടെ വിശദാംശങ്ങള്‍ ധാരാളമായി പുറത്തു വന്നുവെങ്കിലും, ചൈനയിലെ മഹാക്ഷാമത്തിന്റെ/ നരഹത്യയുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുന്നത് നാല്പതു വര്ഷം കഴിഞ്ഞാണ്. ഈ നാല്പ്പതു വര്ഷവും ഇന്ത്യയിലെ ചൈനാ പക്ഷവാദികള്‍ പൊളിഞ്ഞു പാളീസായ ‘മഹത്തായ കുതിച്ചുചാട്ടത്തെപ്പറ്റി’ പറഞ്ഞു നിര്‍വൃതി കൊള്ളൂകയായിരുന്നു. ചൈന മാവോയുടെ നയങ്ങള്‍ തള്ളിക്കളഞ്ഞു മുന്നേറിയത് ഇവിടെ പലരും അറിഞ്ഞില്ല. പല നിരീക്ഷകരും പറയുന്നത് ചൈനക്കാരുടെ സ്വഭാവം വെച്ച് കൊറോണ മൂലം ചൈനയില്‍ എത്ര ലക്ഷം പേര്‍ മരിച്ചു എന്നറിയാന്‍ ചിലപ്പോള്‍ 2060 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ്. ഏതായാലും ചൈന കൊറോണയെ പിടിച്ചുകെട്ടി എന്നൊക്കെ ചാനലുകളില്‍ ആക്രോശിക്കുന്ന നമ്മുടെ നാട്ടിലെ ചൈനാ ഭക്തന്മാര്ക്ക്ു ആശ്വസിക്കാം. സത്യം പുറത്തു വരുമ്പോള്‍ അവരില്‍ പലരും ജീവിച്ചിരിപ്പുണ്ടാകില്ല.
(2) ‘വിപ്ലവം അത്താഴവിരുന്നല്ല’ എന്നത് ഒരു മാവോ സൂക്തമാണ്. വളരെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചു, ഹിംസ ഉപയോഗിച്ച് നേടേണ്ടതാണെന്നു അര്ത്ഥം.












Discussion about this post