സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട ഒറ്റ ചോദ്യത്തിനും മുഖ്യമന്ത്രി പിണറായി വിജയന് കൃത്യമായ മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എന്ത് ചോദിച്ചാലും പറയാനുള്ളത് കോവിഡിന്റെ ന്യായമാണ്.
“കോവിഡ് പ്രതിരോധത്തിന് യുഡിഎഫിന്റെ സമ്പൂർണ്ണ പിന്തുണ ഉണ്ടാകും പക്ഷേ അഴിമതി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.സ്പ്രിംഗ്ലർ കരാറുമായി ബന്ധപ്പെട്ട് ചോദിച്ചതെല്ലാം കിറുകൃത്യമായ ചോദ്യങ്ങളാണ്. അപ്പോഴെല്ലാം പിണറായി വിജയനിൽ നിന്ന് വരുന്നത് ഒരു നിലവിളിയുടെ സ്വരമാണ്” എന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.മാർക്സിസ്റ്റ് പാർട്ടിയുടെ വിഭാഗീയത ഉയർത്തിക്കാട്ടി രക്തസാക്ഷി പരിവേഷം നേടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ്, ആരോപണങ്ങൾ ഉയരുമ്പോൾ അതിനു മറുപടി പറയാതെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ ഉയർത്തി കാണിക്കുന്നത് നാണംകെട്ട പ്രവർത്തിയാണെന്നും കൂട്ടിച്ചേർത്തു. അന്വേഷണസമിതി വച്ചത് തന്നെ കരാറിൽ തെറ്റുപറ്റിയെന്നതിനു തെളിവാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, എം.എൻ സ്മാരകത്തിൽ പോയി കരാർ വിശദീകരിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു.
Discussion about this post