കോഴിക്കോട്: റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു എന്നത് ഇല്ലാക്കഥയാണ് എന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആൾക്കൂട്ടക്കൊലയിൽ മാധ്യമങ്ങൾക്കും കപട മതേരവാദികൾക്കും ഇരട്ടത്താപ്പ്
#അർണാബിനൊപ്പം #നീതിക്കൊപ്പം
മഹാരാഷ്ട്രയിൽ രണ്ടു സന്യാസിമാർ ഉൾപ്പെടെ മൂന്നു പേരെ ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്ത് വളരെ കുറഞ്ഞ പ്രതിഷേധം മാത്രമാണ് ഉയർന്നത്. ഇത്തരം സംഭവങ്ങൾക്ക് ഇരകളാകുന്നത് ആരായാലും അത് അംഗീകരിക്കാനാകാത്ത അക്രമം തന്നെയായി കണക്കാക്കി ശക്തമായ നടപടിയെടുക്കണം എന്നാണ് മുമ്പ് ചില സംഭവങ്ങളോടു പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. അത് മാധ്യമങ്ങൾക്ക് ഉൾപെടെ ബാധകമാണ്. പക്ഷേ, നമ്മുടെ സമൂഹത്തിൽ ഒരു വിഭാഗം കപട മതേതരവാദികൾ സൃഷ്ടിച്ചു വച്ചിരിക്കുന്ന ഹിന്ദു വിരുദ്ധ മനോഭാവമാണ് ഇത്തരമൊരു സംഭവമുണ്ടായപ്പോൾ പ്രകടമായത്. കൊല്ലപ്പെട്ടവർ ഹിന്ദു സന്യാസിമാർക്കു പകരം കന്യാസ്ത്രീയോ മുസല്യാരോ ആയിരുന്നെങ്കിൽ ദേശീയ മാധ്യമങ്ങളും കേരളത്തിലെ മാധ്യമങ്ങളും അത് ദിവസങ്ങളോളം ചർച്ച ചെയ്യുമായിരുന്നു. എന്നാലിപ്പോൾ അറസ്റ്റിലായ 101 പേരിൽ ഒരു മുസ്ലിംപോലും ഇല്ല എന്നതിൽ ആശ്വസിക്കാനാണ് പ്രത്യേക താൽപര്യം.
സമുദായങ്ങളെ തമ്മിൽ അകറ്റലും ഏതെങ്കിലും വിഭാഗത്തിനിടയിൽ അരക്ഷിതബോധവും ഭീതിയും സൃഷ്ടിക്കലുമാകരുത് മാധ്യമ ധർമം. റിപ്പബ്ലിക് ടിവിയിലെ അവതാരകനും രാജ്യത്തെ ശ്രദ്ധേയനായ ദൃശ്യമാധ്യമ പ്രവർത്തകനുമായ ശ്രീ.അർണാബ് ഗോസാമി ഈ വിഷയത്തിൽ അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്.സഹമാധ്യമങ്ങളുടെ ഇരട്ടത്താപ്പ് അദ്ദേഹം തുറന്നു കാണിക്കുകയും ചെയ്തു. അദ്ദേഹത്തെ ഒറ്റപ്പെടുത്താനാണ് ഇപ്പോൾ ഹിന്ദുവിരുദ്ധ മാധ്യമ മേലാളൻമാർ ശ്രമിക്കുന്നത്. അതിന് കോൺഗ്രസിൻ്റെ കൂട്ടുമുണ്ട്. സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു എന്ന ഇല്ലാക്കഥ ഉണ്ടാക്കുകയാണ് അവർ.
ഇതൊന്നും ഈ രാജ്യത്ത് വിലപ്പോകില്ല. യഥാർത്ഥ നീതിയിൽ വിശ്വസിക്കുന്നവർ കൊല്ലപ്പെട്ട ആ സന്യാസിമാർക്ക് നീതി കിട്ടാൻ വേണ്ടി പൊരുതും;നീതിയുടെ പക്ഷത്തു ധീരമായി നിലകൊള്ളുന്ന അർണാബിനൊപ്പം നിൽക്കുകയും ചെയ്യും.
https://www.facebook.com/SobhaSurendranOfficial/photos/a.238918589565322/1679197772204056/?type=3&__xts__%5B0%5D=68.ARDx7Sjs6oRxxv6lJlL1JOkSdZutOj_6RRr1sScHLvnuDfWX5Ii_Y7NJtSlCPtb6QyOdtvvtjejtaNU9tl8Ij4fUVee9iSQKD1iWvxigt7rU0cgFc2tUG7YWUH5Bf6RoLGkeUr6IdVGG9npNhDgJPGcGZcNUr3btROpIOhoCT0weksulIgYqBslqOFiT3Jyuk3D2PK5A-o-YzXFirg1dD8V42x_uMC6_2NfsJgLRJ3RkJBWNPOBN8uf1kwKsvu3Ki65STp_5KtwXTpzwXw1CfE3jtlJZM3ekbUuavtNKtJ7tdZRCWWllZjw9GSTXEkm41YRVBDFIpZpygz78dY_ztbdZmg&__tn__=-R
Discussion about this post