ഗുവാഹട്ടി: അസ്സമില്‍ നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസ്സം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അസ്സം പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് അഞ്ച് ഉള്‍ഫ പ്രവര്‍ത്തകര്‍ പിടിയിലായത്. അസ്സമിലെ ചരായ്ഡിയോ ജില്ലയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
ജില്ലയില്‍ ഉള്‍ഫ പ്രവര്‍ത്തകര്‍ എത്തിയതായി ഇന്റലിജന്‍സ് അസ്സം പൊലീസിന് രഹസ്യ വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചരായിഡിയോ ജില്ലയിലെ വിവിധയിടങ്ങളില്‍ പോലീസും സൈന്യവും സംയുക്തമായി തെരച്ചില്‍ നടത്തിയത്. ഒരാഴ്ച നീണ്ട തെരച്ചിലിനൊടുവില്‍ ജില്ലയിലെ തായ്റായ് ഗ്രാമത്തില്‍ നിന്നുമാണ് അഞ്ച് പേരും പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും തോക്കുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളും വോക്കി ടോക്കികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post