പടർന്നു പിടിക്കുന്ന കോവിഡ് രോഗബാധ ഇന്ത്യയിൽ ഇസ്ലാമോഫോബിയക്കു കാരണമാകുന്നുവെന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ വാദം തള്ളി കേന്ദ്രസർക്കാർ.
ഇസ്ലാമിക് കോർപ്പറേഷന്റെ വാദം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ലോകം വലിയൊരു മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ, അതിനു വർഗീയതയുടെ മുഖം നൽകാൻ ശ്രമിക്കരുതെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്വി അറിയിച്ചു. “ദൃഢവിശ്വാസത്തോടെയാണ് ഭാരതീയർ കോവിഡിനെതിരെ പോരാടുന്നത്. പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ അദ്ദേഹം പറയുന്നത് 130 കോടി ഇന്ത്യക്കാരെക്കുറിച്ചാണ്. ആർക്കെങ്കിലും അത് കാണാൻ കഴിയുന്നില്ലെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണ്.അത്തരക്കാർ ഒരിക്കലും ഇന്ത്യൻ മുസ്ലിങ്ങളുടെ സുഹൃത്തുക്കളല്ല” എന്നും മുക്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി.







