സിയോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ അതീവഗുരുതരാവസ്ഥയിലെന്ന് സൂചന. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിമ്മിന് ബോധം തെളിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലച്ചോറിന്റെ പ്രവർത്തനം അപകടകരമായ നിലയിലാണ്. ഉണര്‍ന്നിരിക്കുകയാണെങ്കിലും ബോധം വന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിഷയത്തിൽ ഇതു വരെ ഉത്തര കൊറിയയുടെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ചൈനീസ് സര്‍ക്കാര്‍ അയച്ച മെഡിക്കല്‍ സംഘം കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ഉത്തര കൊറിയയിൽ എത്തിയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യ ചുമതലയുള്ള മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തിലാണ് വിദഗ്ധ സംഘം ഉത്തര കൊറിയയിലെത്തിയത്.
ഏപ്രിൽ 11നായിരുന്നു കിം ജോംഗ് ഉൻ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.












