കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം.
സി ആർ പി എഫ്- ജമ്മു കശ്മീർ പൊലീസ്- കശ്മീർ മേഖലാ പൊലീസ് എന്നിവരടങ്ങുന്ന സംയുക്ത സേനയും ഭീകരവാദികളുമായി ഇന്ന് പുലർച്ചെയാണ് ലോവർ മുണ്ഡ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ സൈന്യത്തിന് നേർക്ക് വെടിയുതിർത്തു. തുടർന്ന് സംയുക്ത സേന നടത്തിയ ശക്തമായ ആക്രമണത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ട ഒരു ഭീകരന്റെ മൃതദേഹം ലഭിച്ചതായും മേഖലയിൽ തിരച്ചിൽ തുടരുകയാണെന്നും കശ്മീർ പൊലീസ് അറിയിച്ചു.
Discussion about this post