കോവിഡ്-19 രോഗബാധ കണ്ടെത്താൻ മറ്റു രോഗങ്ങൾക്കൊപ്പം നിർബന്ധിത പരിശോധന വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശം.ആശുപത്രികളിൽ മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ സാമ്പിൾ എടുത്തു കോവിഡ് രോഗനിർണയം നടത്തുന്നത് ചില സംസ്ഥാനങ്ങൾ നിർബന്ധമാക്കിയിരുന്നു.
എന്നാൽ, ഇങ്ങനെയുള്ളവരെ പരിശോധനയ്ക്ക് നിർബന്ധിക്കേണ്ടതില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.അധികൃതർ ചീഫ് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.കേരളമടക്കം നിർബന്ധിത പരിശോധന നടപ്പിലാക്കാൻ ഒരുങ്ങവേയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നീക്കം
Discussion about this post