ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുനമ്പോള് മുന്‍ഗണന സാധാരണ തൊഴിലാളികള്‍ക്ക് നൽകണമെന്ന് നിർദ്ദേശിച്ച് പ്രധനമന്ത്രി നരേന്ദ്രമോദി. ആളുകളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഘട്ടം ഘട്ടമായി പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികൃതരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആദ്യഘട്ടത്തില്‍ വിദേശരാജ്യങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയാകും നാട്ടിലേക്ക് എത്തിക്കുന്നത്.
രണ്ടാമതായി വിദേശത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും. മറ്റ് ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോയവരെയും ഉല്ലാസയാത്ര പോയവരെയും ഇതിന് ശേഷമാകും നാട്ടിലേക്ക് എത്തിക്കുക. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ഉയര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് ദിവസവേതന തൊഴിലാളികള്‍.
Discussion about this post