തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. സാലറി കട്ട് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്.
ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ ശമ്പളം മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിലവിലെ സര്‍ക്കാര്‍ നടപടി നിയമപരമാക്കാനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നു.
ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപോലെ നിയമപരമായ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ശമ്പളം തിരിച്ചു നല്‍കുന്നത് ആറു മാസത്തിനകം തീരുമാനിച്ചാല്‍ മതി. ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം വൈകുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരില്‍ നിന്ന് ഗ്രാന്‍റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓര്‍ഡിനന്‍സ് ബാധകമാണ്. സാലറി കട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മനസിലായിട്ടില്ല. 1000 കോടിയെങ്കിലും കടമെടുത്താലേ ശമ്പളം നല്‍കാനാവൂവെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post