മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരുടെ കൊലപാതകം നടന്ന പരിധിയിൽപ്പെടുന്ന പോലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം.കാസ പോലീസ് സ്റ്റേഷനിലാണ് 35 പോലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 16ന് അർദ്ധരാത്രിയോടെ പാൽഘറിൽ, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ എന്നാരോപിച്ച് നിർമോഹി അഖാഡയിലെ രണ്ടു സന്യാസിമാരെയും അവരുടെ ഡ്രൈവറെയും ജനക്കൂട്ടം ആക്രമിച്ച കൊലപ്പെടുത്തിയിരുന്നു. മുംബൈയിൽനിന്നും ഗുജറാത്തിലേക്ക് ഒരു സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സന്യാസിമാർ.ജനക്കൂട്ടത്തിന്റെ അക്രമണം മണിക്കൂറുകളോളം നീണ്ടു നിന്നിട്ടും പോലീസുകാർ സഹായത്തിന് എത്തിയില്ല. സ്ഥലത്തുണ്ടായിരുന്ന ചില പോലീസുകാരെ ജനക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റം എന്നാണ് കരുതപ്പെടുന്നത്.








