സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് ഇന്ന് ഗവർണറുടെ മേശപ്പുറത്തെത്തും.സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കരുതെന്നുള്ള ഹൈക്കോടതിയുടെ തീരുമാനത്തെ മറികടന്നാണ് കേരള സർക്കാർ ഓർഡിനൻസ് ഇറക്കുന്നത്.സർക്കാർ തീരുമാനം ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേചെയ്തതിനെ തുടർന്നാണിത്.
കോടതിവിധി മറികടന്നുള്ള സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസിൽ ഗവർണർ ഒപ്പു വയ്ക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.ഇതിനോടൊപ്പം തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള ഓർഡിനൻസും ഗവർണർക്കു മുന്നിൽ സമർപ്പിക്കപ്പെടും. പുതിയ വാർഡുകൾ രൂപീകരിക്കാനുള്ള സർക്കാരിന് ഓർഡിനൻസ് നേരത്തെ ഗവർണർ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഓർഡിനൻസുകളുടെ ഭാവി ആശങ്കയിലാണ്.
Discussion about this post