Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘സരസ്വതി നദി വെറും സങ്കല്‍പം’ സരസ്വതി നദി നവീകരണത്തിനെതിരെ ആഞ്ഞടിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം

by Brave India Desk
Aug 18, 2015, 11:26 am IST
in Kerala
Share on FacebookTweetWhatsAppTelegram

 

DESHഡല്‍ഹി: ഭാരതീയ പുരാണഗ്രന്ഥങ്ങളില്‍ വളരെയധികം പരാമര്‍ശിക്കുന്ന സരസ്വതി നദിയെ കണ്ടെത്തുന്നതിനായി മുന്‍ കേന്ദ്രസര്‍ക്കാരുകളും, ഹരിയാന സംസ്ഥാന സര്‍ക്കാരും കോടികള്‍ ചിലവഴിച്ചിരുന്നു. അപ്രത്യക്ഷമായി എന്ന് കരുതുന്ന സരസ്വതിയെ കുറിച്ച് ചരിത്ര പുസ്തകങ്ങളിലും പ്രചരിക്കുന്നുണ്ട്. ഈയിടെ പുണ്യപുരാണ നദിയായ സരസ്വതി കണ്ടെത്തിയതായി ഹരിയാന പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ യമുന നഗറില്‍ നദിയുടെ അവളിഷ്ടങ്ങളും ഒഴുക്കും കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് സരസ്വതി നദിയുടെ വീണ്ടെടുപ്പിനായി ഹരിയാന സര്‍ക്കാര്‍ 50 കോടി രൂപ നീക്കി വച്ചിരിുന്നു. ഇത് ആര്‍എസ്എസ് വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമാണെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുഖ പ്രസംഗം ആരോപിക്കുന്നത്. ഋഗ്വേദം, രാമായണം.മഹാഭാഗതം എന്നിവയില്‍ പരാമര്‍ശമുള്ള സരസ്വതി നദിയുടെ സാന്നിധ്യം കണ്ടെത്തിയതിന് ശാസ്ത്രീയമായി ഒരു തെളിവും ഇല്ലെന്നിരിക്കെ സങ്കല്‍പ നദിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം അനുവദിച്ചത് വര്‍ഗ്ഗീയ അജണ്ടയുടെ ബാഗമാണെന്നാണ് ദേശാഭിമാനി മുഖ പ്രസംഗം ആരോപിക്കുന്നുത്
‘പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന സരസ്വതി നദി കണ്ടെത്തിയെന്ന് പ്രചരിപ്പിച്ച് അതിന്റെ വികസനത്തിനായി ഹരിയാന സര്‍ക്കാര്‍ 50 കോടി രൂപ നീക്കിവച്ചിരിക്കുന്നു. ഒരിറ്റു ജീവജലത്തിനായി ജനകോടികള്‍ കേഴുന്ന മണ്ണില്‍ ഏതെങ്കിലും ജലാശയത്തിന്റെ വീണ്ടെടുപ്പും നവീകരണവും ആശാവഹമാണ്. എന്നാല്‍, ഋഗ്വേദം, രാമായണം, മഹാഭാരതം എന്നിവയില്‍ പരാമര്‍ശമുള്ള സരസ്വതി നദിയുടെ സാന്നിധ്യം കണ്ടെത്തിയതിന് ശാസ്ത്രീയമായ ഒരു തെളിവുമില്ല. അടുത്തിടെ ഹരിയാനയിലെ യമുന നഗറില്‍ കുഴിയെടുക്കുന്നതിനിടെ ഏഴടി താഴ്ചയില്‍ വെള്ളം കണ്ടിരുന്നു. ഇത് സരസ്വതി നദിയുടെ ഭാഗമാണെന്നാണ് ബിജെപി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്.

Stories you may like

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

സങ്കല്‍പ്പനദിയുടെ ‘നവീകരണ’ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം അനുവദിക്കുമ്പോള്‍ saraswathi-river.jpg.image.576.432അതിനുപിന്നിലെ വര്‍ഗീയ അജന്‍ഡയുടെ അടിയൊഴുക്കുകള്‍ തേടേണ്ടതുണ്ട്. ആര്യാധിനിവേശത്തിന്റെ ആശയസംഹിതകളില്‍ ഹിന്ദു സമൂഹത്തിന്റെ ‘ഏകീകരണ’മാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. അയിത്തം കല്‍പ്പിച്ച് അകറ്റിയ അവര്‍ണനെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു ‘പൊതുഹിന്ദു മതാത്മകത’ ഉണ്ടെന്ന് വരുത്തണം. വര്‍ണാശ്രമധര്‍മത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടതോടെ ബ്രാഹ്മണമേധാവിത്വത്തില്‍നിന്ന് അകന്ന അവര്‍ണ ജനവിഭാഗങ്ങളെവരെ പുണ്യനദി പോലുള്ള മതചിഹ്നങ്ങള്‍ക്കുപിന്നില്‍ ഏകോപിപ്പിക്കാമെന്ന് സംഘപരിവാര്‍ കരുതുന്നു.

സങ്കല്‍പ്പനദിയുടെ വേരുതേടിയുള്ള യാത്ര സ്വതന്ത്ര ഇന്ത്യയുടെ സാമൂഹികവും ബൗദ്ധികവും വൈജ്ഞാനികവുമായ പുരോഗതിയെ ഏറെദൂരം പിന്നോട്ട് ഒഴുക്കും. മിത്തുകളെയും കെട്ടുകഥകളെയും പുരാണങ്ങളെയും ഒക്കെ ചരിത്രവസ്തുതകളായി ഭരണനേതൃത്വംതന്നെ പ്രഖ്യാപിക്കുന്നു. മതവിശ്വാസ സംഹിതകളിലും ആരാധനാസൂക്തങ്ങളിലും മാത്രം പ്രതിനിധാനംചെയ്യുന്ന കാര്യങ്ങള്‍ ശാസ്ത്രീയപഠനത്തിന്റെയോ ഗവേഷണത്തിന്റെയോ യുക്തിയുടെയോ പിന്‍ബലമില്ലാതെ സത്യമാണെന്ന് പറയുന്നതിന്റെ അപകടം വലുതാണ്.’ -മുഖലേഖനം കുറ്റപ്പെടുത്തുന്നു.

ഏഴ് പുണ്യനദികളില്‍ ഒന്നായി വര്‍ണിക്കുന്ന സരസ്വതി എന്ന നദി എവിടെയെങ്കിലും ഒഴുകിയിരുന്നു എന്നതിന് തെളിവൊന്നും ഇല്ല..ശാസ്ത്രീയ അടിത്തറയില്ലാതെ മണല്‍ത്തിട്ട കണ്ടെത്തിയത് ചരിത്രവസ്തുതയായി കണ്ണുംപൂട്ടി പ്രഖ്യാപിക്കുകയാണെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.

ഏഴ് പുണ്യനദികളില്‍ ഒന്നായാണ് ഹിന്ദുപുരാണങ്ങളില്‍ സരസ്വതിയെ വര്‍ണിക്കുന്നത്. എന്നാല്‍, സരസ്വതി എന്ന നദി എവിടെയെങ്കിലും ഒഴുകിയിരുന്നു എന്നതിന് ഭൂമിശാസ്ത്രപരമായ തെളിവൊന്നുമില്ല. ആരാധനാസൂക്തങ്ങളും മിത്തുകളും കല്‍പ്പിതകഥകളും ചരിത്രപഠനത്തിന് ആധാരമാക്കുമ്പോള്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ കാര്യകാരണസഹിതം വിശദീകരിക്കണം. യുക്തിഭദ്രമായ വിശദീകരണങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. നദിയുടെ മണല്‍ത്തിട്ട കണ്ടു എന്നാണ് പറയുന്നത്. പര്യവേക്ഷണങ്ങളിലൂടെയും ഉല്‍ഖനങ്ങളിലൂടെയും ലഭ്യമായ സ്മാരകങ്ങള്‍ക്കും ശേഷിപ്പുകള്‍ക്കും കാലഗണന അതിപ്രധാനമാണ്. ശാസ്ത്രീയമാര്‍ഗത്തിലൂടെ ഫോസിലുകളിലൊക്കെ കൃത്യമായ കാലഗണന സാധ്യമായിട്ടുണ്ടല്ലോ. ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങളും പഠനവിധേയമാക്കാം. ഈ സാധ്യതകളൊന്നും അവലംബിക്കാതെയാണ് കല്‍പ്പിതകഥയെ ഒരു സര്‍ക്കാര്‍ ചരിത്രവസ്തുതയായി കണ്ണുംപൂട്ടി പ്രഖ്യാപിക്കുന്നത്.

‘ചരിത്രത്തില്‍ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലാണ് നദീതടങ്ങള്‍. യൂഫ്രട്ടീസും യാങ്ട്‌സിയും സിന്ധുവും ഒക്കെ വിവിധ സംസ്‌കാരങ്ങളെ അതിന്റെ ഓരങ്ങളില്‍ പേറിയിട്ടുണ്ട്. നൈലിന്റെ ദാനമാണല്ലോ ഈജിപ്ത്. സങ്കല്‍പ്പനദി എന്താണ് ബാക്കിവച്ചതെന്ന് അറിയേണ്ടതുണ്ട്. …………പുണ്യനദികളായി പറയുന്ന ഗംഗയുടെയും പമ്പയുടെയുമൊക്ക ദുഃസ്ഥിതി മാറ്റുമെന്നുപറഞ്ഞിട്ട് എന്തായി? നദികളുടെ വീണ്ടെടുപ്പല്ല, ഹിന്ദുത്വവല്‍ക്കരണമാണ് ലക്ഷ്യമെന്ന് തെളിനീരുപോലെ വ്യക്തം’- എന്നിങ്ങനെ പോകുന്നു സങ്കല്‍പനദിയിലെ അടിയൊഴുക്ക് എന്ന പേരില്‍ ദേശാഭിമാനി എഴുതിയ മുഖപ്രസംഗം

Tags: saraswathi river
ShareTweetSendShare

Latest stories from this section

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies