നരേന്ദ്രമോദി റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് രോഗശാന്തി നേർന്നു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. “രോഗബാധിതനായ റഷ്യൻ പ്രധാനമന്ത്രി മിഷുസ്റ്റിൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ആഗോള മഹാമാരിയായ കോവിഡിനെ തോൽപ്പിക്കാനുള്ള പോരാട്ടത്തിൽ ആത്മസുഹൃത്തായ റഷ്യയോടൊപ്പം ഇന്ത്യയും ഉറച്ചുനിൽക്കുന്നു” എന്നാണ് നരേന്ദ്രമോദി തന്റെ ട്വിറ്ററിൽ രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രിയോടെയാണ് റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് രോഗം സ്ഥിരീകരിച്ചത്.റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനുമായുള്ള വീഡിയോ കോൺഫറൻസിൽ മിഷുസ്റ്റിൻ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post