ഇന്ന് വൈകുന്നേരം 6 മണിക്ക് സംയുക്ത സേന മേധാവിയോടൊപ്പം കര വ്യോമ നാവിക സേന തലവന്മാർ പത്രസമ്മേളനം നടത്തുന്നു.സംയുക്ത സേന തലവനടക്കം സമ്മേളനത്തിൽ പങ്കെടുക്കുന്ന അപൂർവമായ ഈ നടപടി ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ്.അതീവ ഗുരുതര സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ ചട്ടക്കൂടുകൾക്കപ്പുറം എന്തു കൊണ്ട് സേവനം നൽകാൻ സേനാവിഭാഗങ്ങൾ സജ്ജമാണെന്ന് കഴിഞ്ഞ ആഴ്ച സംയുക്തസേനകളുടെ തലവൻ ബിപിൻ റാവത്ത് പറഞ്ഞിരുന്നു.
രാജ്യമെമ്പാടും പടർന്നു പിടിച്ച കോവിഡ് രോഗബാധ സൈന്യത്തിലേക്ക് പകർന്നെങ്കിലും വ്യാപനത്തെ തോത് വളരെ പരിമിതമായിരുന്നു.കരസേനയും നാവികസേനയും ആണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.









Discussion about this post