മരിച്ചുവെന്നും രോഗശയ്യയിലാണെന്നുമുള്ള വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടു കൊണ്ട് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുവെന്ന് റിപ്പോർട്ട്.
ഉത്തരകൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ യോൻഹാപ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. മൂന്നാഴ്ചത്തെ നിരന്തരമായ വിവാദങ്ങൾക്കു ശേഷമാണ് കിം ജോങ് ഉൻ പൊതുവേദിയിൽ എത്തുന്നത്.പുതിയതായി നിർമ്മിച്ച ഒരു വള നിർമാണ ശാല ഉദ്ഘാടനം ചെയ്യാൻ വേണ്ടിയാണ് കിം എത്തിയതെന്നാണ് റിപ്പോർട്ട്.ഏപ്രിൽ 11ന് ശേഷം കിം യാതൊരു വിധ പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല.മുത്തച്ഛന്റെ ജന്മദിനത്തിനും കിമ്മിനെ കണ്ടില്ല.ഇതോടെ, ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഉത്തരകൊറിയൻ ഏകാധിപതിയ്‌ക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചു എന്നടക്കം അമേരിക്കൻ മാധ്യമങ്ങൾ എഴുതി വിട്ടിരുന്നു.












