ഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമീഷന് ചെയര്മാന് ഡോ.സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹ കേസ്. സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ടതിനാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. ഡല്‍ഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഐ.പി.സി സെക്ഷന്‍ 124എ(രാജ്യദ്രോഹം), 153എ(വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്ധയുണ്ടാക്കല്) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഡല്‍ഹി ജോയിന്റ് പൊലീസ് കമീഷണര്‍ നീരജ് താക്കൂറാണ് സഫറുല്‍ ഇസ്ലാം ഖാനെതിരെ കേസെടുത്തത്.
അതേസമയം, കേസിനെ കുറിച്ച് പ്രതികരിക്കാന്‍ സഫറുല്‍ ഖാന് തയാറായില്ല. എഫ്.ഐ.ആര് താന്‍ കണ്ടിട്ടില്ലെന്നും കണ്ടതിന് ശേഷം പ്രതികരിക്കാമെന്ന് ചെയര്മാൻ പറഞ്ഞു.
ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ഉണ്ടെന്നാരോപിച്ച് അറബ് ലോകത്ത് നടക്കുന്ന കാമ്പയിനെ അനുകൂലിച്ച് സഫറുല്‍ ഖാൻ ട്വീറ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിന് നന്ദി പറഞ്ഞായിരുന്നു സഫറുല്‍ ഖാന്റെ ട്വീറ്റ്.
Discussion about this post