കോവിഡ് അനുബന്ധമായി ഏർപ്പെടുത്തിയ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി രാജസ്ഥാൻ. ശാരീരിക അകലം പാലിക്കാതെ ആഘോഷങ്ങളിലും വിവാഹം പോലുള്ള ചടങ്ങുകളിലും കൂടുതൽ പേർ പങ്കെടുക്കുന്നതിനെതിരെ രാജസ്ഥാൻ ഭരണകൂടം പകർച്ചവ്യാധി ഓർഡിനൻസ് പാസാക്കി.
ശാരീരിക അകലം പാലിക്കാത്തവർക്ക് 100 രൂപ പിഴ മുതൽ, വിവാഹം പോലുള്ള ചടങ്ങുകളിൽ അൻപതിലധികം ആൾക്കാർ പങ്കെടുത്താൽ 10,000 രൂപ വരെയാണ് ഓർഡിനൻസ് പ്രകാരം പിഴ ഈടാക്കുക.പാൻമസാല, ഗുഡ്ക്ക പോലുള്ള പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയാൽ ആയിരം രൂപയാണ് പിഴ. സബ്ഡിവിഷണൽ മജിസ്ട്രേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ വിവാഹം പോലുള്ള പരിപാടികൾ നടത്തിയാലും 5,000 രൂപ പിഴയീടാക്കും
Discussion about this post