തിരുവനന്തപുരം: സ്വന്തം വാഹനമില്ലെങ്കില്‍ മലയാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോള്‍ വരേണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ ട്രെയിനിലോ ബസിലോ എത്തിക്കില്ല. ട്രെയിനുകള്‍ക്കായി ഇന്നലെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. സ്വന്തം വാഹനമില്ലാത്തവര്‍ ഇപ്പോഴുള്ളിടത്ത് തുടരണമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
അതേസമയം, കളിയിക്കാവിളയില്‍ കുടുങ്ങിയ മലയാളികളെ കടത്തിവിടുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. രണ്ട് മണിക്കൂറിലേറെയായി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കേരളത്തിലേക്ക് കടക്കാന്‍ ഇവര്‍ക്ക് തമിഴ്നാടിന്റെ അനുമതി ഇല്ലെന്നാണ് പൊലീസിന്റെ വാദം.
നോര്‍ക്കയിലെ റജിസ്ട്രേഷന്‍ രേഖകളുമായാണ് ആളുകള്‍ എത്തിയത്. 15 ഓളം വാഹനങ്ങളിലാണ് മലയാളികള്‍ എത്തിയത്.
Discussion about this post