പഞ്ചാബിൽ കോവിഡ് രോഗ വ്യാപനം തുടരുന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം സ്ഥിരീകരിച്ചത് 219 പുതിയ കേസുകളാണ്.ഇതോടുകൂടി സംസ്ഥാനത്ത് ആകെ മൊത്തം ഉള്ള രോഗികളുടെ എണ്ണം 1,451 ആയി ഉയർന്നതായി പഞ്ചാബ് ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.പുതുതായി രോഗം റിപ്പോർട്ട് ചെയ്ത 219 പേരിൽ 6 പേർ ജലന്ധറിൽ നിന്നും 48 പേർ ഗുരുദാസ്പൂരിൽ നിന്നും 14 പേർ ലുധിയാനയിൽ നിന്നും 34 പേർ ഫസിൽക്കയിൽ നിന്നും ബാക്കിയുള്ളവർ ഫരീദ്കോട്ടിൽ നിന്നുമുള്ളവരാണ്.
പഞ്ചാബിൽ ഏറ്റവും അധികം രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമൃത്സറിലാണ്.കോവിഡ് രോഗബാധ മൂലം സംസ്ഥാനത്ത് ഇതുവരെ 25 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.ഗുരുതരാവസ്ഥയിലുള്ള രണ്ടുപേർ ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
Discussion about this post