തബ്ലീഗ് ജമാഅത്ത് തലവൻ മൗലാന സാദിന്റെ മകനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.തബ്ലീഗ് സമ്മേളനത്തിനെത്തിയവർക്ക് താമസഭക്ഷണ സൗകര്യം നൽകിയ 20 പേരെ കുറിച്ചുള്ള വിവരങ്ങൾ ഇവർ പോലീസിന് നൽകിയിട്ടുണ്ട്.
നിയന്ത്രണ വിധേയമായി പോയിരുന്ന ഇന്ത്യയിലെ കോവിഡ് മഹാമാരിയിൽ, രോഗ വ്യാപനത്തിൽ വളരെ വലിയ വർദ്ധനവ് സൃഷ്ടിച്ചത് ഡൽഹി നിസാമുദ്ദീൻ മർകസിൽ നടന്ന തബ്ലീഗ് ജമാഅത്ത് മതസമ്മേളനമാണ്.ഏപ്രിൽ മാസം അവസാനത്തെ കണക്കനുസരിച്ച്, ഇന്ത്യയിൽ പടർന്നു പിടിച്ച കോവിഡ് കേസുകളിൽ 30 ശതമാനവും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവയിരുന്നു.ഇതേതുടർന്നാണ് തബ്ലീഗ് ജമാഅത്ത് നേതാവായ മൗലാന സാദിനെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പകർച്ചവ്യാധി നിരോധന നിയമവും, സർക്കാർ ഉത്തരവ് ലംഘിച്ചതിനുമാണ് മൗലാനാ സാദിനെ പോലീസ് തിരയുന്നത്.
Discussion about this post