ചെന്നൈ : കോവിഡ് രോഗം ഭേദമായി ആശുപത്രി വിടാനിരിക്കേ ഹൃദയാഘാതം വന്ന് മധ്യവയസ്ക മരിച്ചു.55-കാരിയായ രോഗിയുടെ അവസാന രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.രോഗം ഭേദമായതിനെ തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യാനിരിക്കേയാണ് മരണം.
തിരുവണ്ണാമലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ രണ്ടാഴ്ച ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ. രാവിലെ, രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നു, ശേഷം തൊട്ടുപിന്നാലെ തന്നെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.











Discussion about this post