ഡല്‍ഹി: രാജ്യത്ത് പൊതുഗതാഗതം വൈകാതെ പുനഃരാരംഭിക്കുമെന്ന സൂചനകള്‍ നല്കി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റ് കോണ്‍ഫഡറേഷന്‍ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ചില നിയന്ത്രണങ്ങളോടെ മാത്രമേ പൊതുഗതാഗതം പുനഃരാരംഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ശാരീരക അകലം പാലിക്കുന്നതോടൊപ്പം വാഹനങ്ങളില്‍ ഹാന്‍ഡ്വാഷ്, സാനിറ്റൈസര്‍, ഫേസ്മാസ്ക് എന്നിവ വേണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതലാണ് രാജ്യത്ത് പൊതുഗതാഗതം നിര്‍ത്തിയത്. നിലവില്‍ മെയ് 17 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
Discussion about this post