നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികളെ എയർപോർട്ടിൽ എങ്ങനെ സ്വീകരിക്കണമെന്നതിനെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഡൽഹി സർക്കാർ പുറത്തു വിട്ടു.വിവിധ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് പ്രവാസികളാണ് അടുത്ത ദിവസങ്ങളിലായി ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് എത്താൻ പോകുന്നത്.കോവിഡിന്റെ വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളോടും കൂടിയായിരിക്കും പ്രവാസികളെ സംസ്ഥാനം സ്വീകരിക്കുക. മടങ്ങി വരുന്ന യാത്രക്കാരുടെ പാസ്സ്പോർട്ട് വിവരങ്ങളും,വിമാനത്താവളത്തിലേക്ക് എത്തുന്ന സമയവും തിയതിയും അവരെത്തുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഡൽഹി സർക്കാരിന്റെ നോഡൽ ഓഫീസർക്ക് കൈമാറുമെന്ന് ഡൽഹി സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.മടങ്ങി വരുന്ന പ്രവാസികളെ സ്വീകരിക്കാൻ ഇതുവഴി വേണ്ട സജ്ജീകരണങ്ങൾ നടത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ നിഗമനം.
ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിലെ ഡോ:ബിഎസ് ചരണിന്റെ നേതൃത്വത്തിലുള്ള 20 മെഡിക്കൽ ടീമുകൾ ആയിരിക്കും വിമാനത്താവളത്തിലുണ്ടായിരിക്കുക.മടങ്ങി വരുന്ന പ്രവാസികളെ പ്രോട്ടോകോൾ അനുസരിച്ചു 11 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യാൻ വിമാനത്താവളത്തിന് അടുത്ത് തന്നെ സംസ്ഥാനം സൗകര്യമൊരുക്കിയിട്ടുണ്ട്. ഡൽഹിയിലെ താമസക്കാരല്ലാത്ത പ്രവാസികളെ അതത് സംസ്ഥാനങ്ങളിലെ നോഡൽ ഉദ്യോഗസ്ഥന്മാരെ ഏൽപ്പിക്കുകയും നിർദ്ദേശമനുസരിച്ചു അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.








Discussion about this post