കൊച്ചി : പ്രവാസികളായ ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന് തുടക്കം കുറിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു.117 പ്രവാസികളാണ് ഈ വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്.രാത്രി ഒമ്പതേ മുക്കാലോടെ വിമാനം നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.170 പ്രവാസികളോട് കൂടി ദുബായിൽ നിന്നുള്ള ഒരു വിമാനം രാത്രി പത്തരയോടെ കോഴിക്കോട് വിമാനത്താവളത്തിലും മടങ്ങിയെത്തും.
പ്രവാസികളെ സ്വീകരിക്കുന്നതിന് എല്ലാ വിധ മുൻകരുതലുകളും സംസ്ഥാനമെടുത്തിട്ടുണ്ട്.ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ ജീവനക്കാരോടെല്ലാം പി.പി.ഇ കിറ്റുകൾ ധരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.പ്രത്യേക അനുമതി ലഭിച്ച ജീവനക്കാരെ മാത്രമേ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ.ലഗേജുകളെല്ലാം അണുവിമുക്തമാക്കിയതിന് ശേഷമായിരിക്കും പ്രവാസികൾക്ക് തിരികെ നൽകുക. വിമാനമെത്തുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലെല്ലാം മോക്ക് ഡ്രില്ലും നടത്തും.
അതേസമയം, വന്ദേഭാരതം പദ്ധതിയുടെ ഭാഗമായി മാലിദ്വീപിൽ നാവിക സേനയുടെ കപ്പലെത്തിയിട്ടുണ്ട്.ഐ.എൻ.എസ് ജലാശ്വയെന്ന നാവികസേനയുടെ കപ്പൽ ഇവിടെയുള്ള ഇന്ത്യക്കാരുമായി നാളെ ഇന്ത്യയിൽ തിരിച്ചെത്തും.
Discussion about this post