രാജ്യവിരുദ്ധ ആശയങ്ങളെ പിന്തുണയ്ക്കുന്നവർക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചതിനെതിരെ ജമ്മു കശ്മീർ പൊലീസ് സൂപ്രണ്ട് ഇംതിയാസ് ഹുസൈൻ.2017-ൽ ഭീകരാക്രമണത്തിൽ മരിച്ച ഒരു ഉദ്യോഗസ്ഥൻറെ മകൾ പൊട്ടിക്കരയുന്ന ചിത്രം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കു വച്ച ശേഷം ” മാനവികതയുടെ മനസ്സാക്ഷിയെ ഇനിയുള്ള കാലം മുഴുവൻ വേട്ടയാടുന്ന ഒരു ചിത്രമാണിത്. 2017-ഇൽ കാശ്മീരിൽ കൊല്ലപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പൊട്ടിക്കരയുന്ന കുട്ടിയുടെ ചിത്രം. ഇതിന് അവാർഡ് വല്ലതുമുണ്ടോ.? ” എന്നായിരുന്നു ധാർമിക രോഷത്തോടെ എസ്പിയുടെ ചോദ്യം.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കാശ്മീർ താഴ്വരയിൽ നടന്ന അക്രമങ്ങൾ ചിത്രീകരിച്ചതിന് അസോസിയേറ്റഡ് പ്രസ് ജീവനക്കാരായ മൂന്നു കാശ്മീരികൾക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചിരുന്നു.കശ്മീർ മൗലികവാദികളോട് ആഭിമുഖ്യം കാണിക്കുന്ന ഇവരുടെ മിക്ക ചിത്രങ്ങളും സൈന്യത്തെ ആക്രമിക്കുന്നതും വാഹനങ്ങൾ എറിഞ്ഞു തകർക്കുന്നതുമായിരുന്നു.ഇതിനെതിരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്.ഈ അവസരത്തിലാണ് പോലീസ് സൂപ്രണ്ട്, സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നത്.
Discussion about this post