ജമ്മു കശ്മീരിൽ സുരക്ഷാ സേന ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെക്കൂടി പിടികൂടി. ജമ്മുവിലെ ദോഡ ജില്ലയിൽ വച്ചാണ് റാഖിബ് ആലമെന്ന ഭീകരനെ സൈന്യം കുടുക്കിയത്. വയർലസ് സെറ്റും പിസ്റ്റൾ അടക്കമുള്ള ആയുധങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
22 വയസ്സുകാരനായ റാഖിബിനെ പറ്റി സുരക്ഷാസേന അറിഞ്ഞത് മറ്റൊരു തീവ്രവാദിയെ ചോദ്യം ചെയ്യുമ്പോഴാണ്. ഹിസ്ബുൾ മുജാഹിദീൻ ഭീകരനായ ഹാറൂണിന്റെ അനുയായിയാണ് റാഖിബ്. ജനുവരിയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഹാറൂൺ കൊല്ലപ്പെട്ടിരുന്നു.ഹിസ്ബുൾ മുജാഹിദീന്റെ പ്രധാന കമാൻഡർ റിയാസ് നായ്കുവിനെ രൂക്ഷമായ ഏറ്റുമുട്ടലിനെ തുടർന്ന് സൈന്യം ഇന്നലെ വധിച്ചിരുന്നു.










Discussion about this post