മാധ്യമ പ്രവർത്തകനെതിരെ തെറ്റായ എഫ്.ഐ.ആർ ചുമത്തുകയെന്നത് ഒരാളെ നിയമപരമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് സുധീർ ചൗധരിക്കെതിരെ കേസെടുത്ത സംഭവത്തിൽ രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം സീ ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫായ സുധീർ ചൗധരി തന്റെ ഷോയിൽ, സമീൻ ജിഹാദ്, മീഡിയ ജിഹാദ് എന്നിങ്ങനെ പലതരം ജിഹാദുകളെക്കുറിച്ച് പറയുന്നതിനിടയിൽ കേരളത്തിൽ നിലനിൽക്കുന്ന ലവ് ജിഹാദിനെക്കുറിച്ചും പരാമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേരള പോലീസ് സുധീർ ചൗധരിക്കെതിരെ കേസെടുത്തത്.
സുധീർ ചൗധരിയുടെ ഡിഎൻഎ എന്ന ഷോ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള പരിപാടികളിൽ ഒന്നാണ്.മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കുന്നൊരു രാജ്യത്തിൽ ഇത്തരത്തിൽ ഒരു മാധ്യമപ്രവർത്തകനെതിരെ കേസെടുക്കുകായെന്നത് തീർത്തും അംഗീകരിക്കാൻ കഴിയുകയില്ലെന്നാണ് രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടത്. അതേസമയം, സത്യം പറയുന്നതിനുള്ള പുലിറ്റ്സർ സമ്മാനമായി മാത്രമേ കേരള പോലീസിന്റെ എഫ്ഐആറിനെ കാണുന്നുള്ളൂവെന്നായിരുന്നു സുധീർ ചൗധരിയുടെ പ്രതികരണം.










