ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ ആരോഗ്യനിലയെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുത് എന്നും താൻ പരിപൂർണ്ണ ആരോഗ്യവാനാണെന്നും ഷാ ട്വിറ്ററിൽ കുറിച്ചു.”ഞാൻ പരിപൂർണ്ണമായും ആരോഗ്യവാനാണ്, നിലവിൽ എനിക്ക് യാതൊരു വിധ അസുഖങ്ങളും ഇല്ല.” എന്നാണ് അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തിയത്.
ദീർഘനാളായി അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്യാത്ത കാരണം അദ്ദേഹം രോഗബാധിതനായി എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതേ തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥിരീകരണവുമായി രംഗത്തെത്തിയത്.
Discussion about this post