കോവിഡ് രോഗബാധക്കെതിരെയുള്ള ലോക്ഡൗൺ കാലഘട്ടം അവസാനിക്കുമ്പോഴേക്കും ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ച് ന്യൂനപക്ഷ മന്ത്രാലയം.ജാൻ ഭി, ജഹാൻ ഭി എന്നാണ് ഈ ബോധവൽക്കരണ ക്യാംപെയിനിനു ന്യൂനപക്ഷ മന്ത്രാലയം നാമകരണം ചെയ്തിരിക്കുന്നത്.ശാരീരിക അകലം പാലിക്കേണ്ടതിന്റെയും കോവിഡിനെതിരെ മുൻകരുതലുകൾ എടുക്കേണ്ടതിന്റെയും ആവശ്യകതകളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ക്യാംപെയിന്റെ ഉദ്ദേശമെന്ന് ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്വി വെളിപ്പെടുത്തി.
രാജ്യത്ത് അങ്ങോളമിങ്ങോളമായി സ്ഥിതി ചെയ്യുന്ന 16 ഹജ്ജ് ഹൗസുകൾ കോവിഡ് ഐസൊലേഷൻ ക്യാമ്പുകളാക്കി മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.ഇന്ത്യയിലെ വിവിധ വഖഫ് ബോർഡുകൾ കോവിഡ് വിരുദ്ധ പോരാട്ടത്തിനായി ഇതുവരെ 51 കോടി രൂപ സംഭാവന ചെയ്തതായും കേന്ദ്രമന്ത്രി അറിയിച്ചു.
Discussion about this post