കൊച്ചി : കോവിഡ് മഹാമാരിയെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ലക്ഷദ്വീപിൽ നിന്ന് ആദ്യ കപ്പൽ കൊച്ചിയിലെത്തി.അറേബ്യൻ സീ എന്ന കപ്പലാണ് 121 പ്രവാസികളുമായി കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്.
ഞായറാഴ്ച രാവിലെ ഏതാണ്ട് ഏഴ് കാലോടെയാണ് കപ്പൽ കരയ്ക്കടുത്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ വൈകിട്ടാണ് ലക്ഷദ്വീപിൽ നിന്നും കപ്പൽ കൊച്ചിയിലേക്ക് പുറപ്പെട്ടത്.250 പേർക്ക് യാത്രചെയ്യാവുന്ന കപ്പലിൽ ശാരീരിക അകലം പാലിക്കേണ്ടത് 121 യാത്രക്കാരെ മാത്രമേ കയറ്റിയുള്ളൂ. യാത്രക്കാരിൽ അധികവും സർക്കാർ ജോലിക്കാരും ആരോഗ്യരംഗത്തെ പ്രവർത്തകരുമാണ്. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം യാത്രക്കാരെ പുറത്ത് എത്തിക്കും.












