മുംബൈ : ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിൽപരം കേസുകൾ.ഇന്ത്യയിലെ ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയിൽ 19,630 പേരെയാണ് പോലീസ് ലോക്ക് ഡൗൺ ലംഘനത്തെ തുടർന്ന് അറസ്റ്റ് ചെയ്തിട്ടുള്ളത്.
രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലധികവും ട്രാഫിക് നിയമങ്ങൾ പാലിക്കാതെയും സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതെയും സംസ്ഥാനത്ത് യാത്ര ചെയ്തവർക്കെതിരെയാണ്.ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ മാത്രം 3,87,50,494 രൂപയാണ് പിഴയായി മഹാരാഷ്ട്ര പോലീസ് ഈടാക്കിയത്.സംസ്ഥാനത്തെ ജനങ്ങളെ നിരീക്ഷിക്കുന്നതിന് 24×7 മഹാരാഷ്ട്രയിലെ പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. 887 പോലീസുകാർക്കാണ് ഇതുവരെ മഹാരാഷ്ട്രയിൽ കോവിഡ് -19 സ്ഥിരീകരിച്ചത്. അതിൽ 7 പോലീസുകാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. നിലവിൽ 4,199 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 832 പേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു.
Discussion about this post