ഡല്‍ഹി: കൊറോണയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ട ഷെഡ്യുളില്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കെത്തുന്നത് ആറു വിമാനങ്ങൾ. മെയ് 17 മുതല്‍ 23 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ യു.എ.ഇയില്‍ നിന്ന് ആകെ ഒമ്പത് വിമാനങ്ങളാണുള്ളത്.
17ന് ഉച്ചക്ക് 12.45ന് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക്. 17ന് ഉച്ച കഴിഞ്ഞ് 3.15ന് അബൂദബിയില്‍ നിന്ന് കൊച്ചിലേക്ക്. 18ന് ഉച്ചക്ക് 1.40ന് അബൂദബിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്. 23ന് ഉച്ചക്ക് 2.30ന് അബൂദബിയില്‍ നിന്ന് കണ്ണൂരിലേക്ക്. 23ന് ഉച്ചകഴിഞ്ഞ് 3.10ന് ദുബൈയില്‍നിന്ന് കോഴിക്കോടേക്ക്. 23ന് ഉച്ചക്ക് 1.45ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എന്നിങ്ങനെയാണ് നിലവില്‍ തയാറാക്കിയിരിക്കുന്ന ഷെഡ്യൂള്‍.
ഈ സമയങ്ങളില്‍ മാറ്റം വരുവാന്‍ സാധ്യതയുണ്ട്. നാട്ടിലേക്ക് അടിയന്തിര യാത്ര തേടുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ യു.എ.ഇയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാണ്.
അതേസമയം വന്ദേ ഭാരത് മിഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിജയകരമാണെന്ന് കേന്ദ്രം വിലയിരുത്തി. കാര്യമായ പരാതികള്‍ ഒന്നും തന്നെ ഉയരാത്തത് മിഷന് വിജയിക്കുന്നതിന്റെ തെളിവാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Discussion about this post