ആന്ധ്രപ്രദേശിൽ, വിശാഖപട്ടണത്തെ എൽജി പോളിമേഴ്‌സിലുണ്ടായ വിഷവാതക ദുരന്തത്തെപ്പറ്റി അന്വേഷിക്കാൻ ദൗത്യസംഘം ഇന്ത്യയിലേക്ക് പുറപ്പെട്ടു.വിഷവാതക ദുരന്തത്തിന്റെ പ്രാഥമിക കാരണങ്ങൾ അറിയാൻ വേണ്ടി വിശാഖപട്ടണത്തെ ഫാക്ടറിയുടെ മാതൃസ്ഥാപനമായ ദക്ഷിണ കൊറിയയിലെ എൽ.ജി കെമിക്കൽസാണ് എട്ടംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ദുരന്തത്തിൽ ബാധിക്കപ്പെട്ടവരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക പ്രതിനിധികളേയും ദൗത്യസംഘം സന്ദർശിക്കും.
ഇക്കഴിഞ്ഞ ഏഴാം തീയതി പുലർച്ചെയാണ് വിശാഖപട്ടണത്തെ ഉൾഗ്രാമമായ വെങ്കിടപുരം ഗ്രാമത്തിൽ എൽജി പോളിമേഴ്‌സ് പ്ലാന്റിൽ വിഷവാതക ചോർച്ചയുണ്ടായത്.സംഭവത്തിൽ 11 പേർ മരിക്കുകയും എണ്ണൂറിലധികം പേർ ആശുപത്രിയിൽ ചികിത്സയിലാവുകയും ചെയ്തു.












