Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബിരിയാണി കഴിച്ചു, പിന്നെ കൂട്ടക്കൊല നടത്തി’; പഹൽഗാമിന് പിന്നിൽ പാകിസ്താൻ , ഗോപ്രോ ക്യാമറയും ഐപി അഡ്രസും കുടുക്കി, എൻഐഎ കുറ്റപത്രം പുറത്ത്!

by Brave India Desk
May 22, 2026, 08:42 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായപഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ കൃത്യമായ പങ്കുണ്ടെന്ന്തെളിയിക്കുന്ന എൻഐഎയുടെ (National Investigation Agency) നിർണ്ണായക കുറ്റപത്രത്തിലെവിവരങ്ങൾ പുറത്ത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

25 വിനോദസഞ്ചാരികളുടെയും ഒരു കുതിരക്കാരന്റെയും മരണത്തിനിടയാക്കിയ ക്രൂരമായകൂട്ടക്കൊല ആസൂത്രണം ചെയ്തതും നിയന്ത്രിച്ചതും പാകിസ്ഥാനിൽഇരുന്നാണെന്ന് എൻഐഎവ്യക്തമാക്കുന്നു. നിരോധിച്ച ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (LeT), അതിന്റെ നിഴൽസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) എന്നിവർ ചേർന്നാണ് ഈ വലിയ ഗൂഢാലോചനനടത്തിയത്.

ആക്രമണത്തിന് തൊട്ടുമുൻപ് ഭീകരർ പുൽത്തകിടിക്ക് പുറത്തിരുന്ന് ആഹാരം കഴിച്ചതായുംആക്രമണത്തിന് ശേഷം ആകാശത്തേക്ക് വെടിവെച്ച് വിജയം ആഘോഷിച്ചതായും കുറ്റപത്രത്തിൽവ്യക്തമാക്കുന്നുണ്ട്.

പാകിസ്താനിലെകസൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ കമാൻഡർ സാജിദ് സൈഫുള്ള ജാട്ട്എന്ന ലാംഗ്ഡയാണ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ. കഴിഞ്ഞ വർഷം ഏപ്രിൽ 15-ന്ഇയാൾ പാകിസ്താനിൽ നിന്നും മൂന്ന് ഭീകരർക്ക് പഹൽഗാമിലെ ബൈസാരൻ പുൽത്തകിടിയുടെലൊക്കേഷൻ കോ-ഓർഡിനേറ്റുകൾ അയച്ചു നൽകുകയായിരുന്നു. ഇതിനായി ‘ആൽപൈൻ ക്വസ്റ്റ്’ എന്ന ആപ്പാണ് ഉപയോഗിച്ചത്. ഫൈസൽ ജാട്ട്, ഹബീബ് താഹിർ, ഹംസ അഫ്ഗാനി എന്നീ മൂന്ന്പാകിസ്ഥാൻ സ്വദേശികളായ ഭീകരരാണ് ആക്രമണം നടത്തിയത്. ഇവർ പിന്നീട്സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തുന്നതിന് മുൻപ്ഇവർ ഇരകളുടെ മതസ്വത്വം ചോദിച്ചറിഞ്ഞ് ബോധപൂർവ്വം ലക്ഷ്യം വെക്കുകയായിരുന്നുവെന്നുംകുറ്റപത്രത്തിലുണ്ട്.

സൌത്ത് സിപ്‌ലൈൻ വഴിയും മെയിൻ ഗേറ്റ് വഴിയും ഒരേസമയം ആക്രമണം നടത്തിവിനോദസഞ്ചാരികളെ ഒരു ‘കിൽ സോണിനുള്ളിൽ’ കുടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ഭീകരരിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽ നിന്നും സോഷ്യൽ മീഡിയഅക്കൗണ്ടുകളിൽ നിന്നുമാണ് പാകിസ്താന്റെ പങ്ക് എൻഐഎ കൃത്യമായി കണ്ടെത്തിയത്. ഭീകരർഉപയോഗിച്ച ഫോണുകൾ പാകിസ്താനിൽ നിന്ന് വാങ്ങിയതാണെന്നും ഇതിനായി ഉപയോഗിച്ച ഐപിഅഡ്രസുകൾ റാവൽപിണ്ടി, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലുള്ളതാണെന്നുംകണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആക്രമണം നടത്തിയ ഫൈസൽ ജാട്ട് എന്ന ഭീകരൻ ധരിച്ചിരുന്നഗോപ്രോ (GoPro) ക്യാമറയും അതിലെ ദൃശ്യങ്ങളും പരിശോധിച്ചപ്പോൾ, ഇതേ ഭീകരൻ തന്നെയാണ്2024 ഒക്ടോബറിൽ ശ്രീനഗർ-ലേ ദേശീയപാതയിൽ നടന്ന ഭീകരാക്രമണത്തിലും പങ്കെടുത്തതെന്ന്എൻഐഎ സ്ഥിരീകരിച്ചു.

ആക്രമണത്തിന് മുൻപ് ഭീകരർക്ക് തദ്ദേശീയമായി താമസസൗകര്യവും ഭക്ഷണവും നൽകിസഹായിച്ച ബഷീർ അഹമ്മദ്, പർവേസ് അഹമ്മദ് എന്നീ കശ്മീർ സ്വദേശികളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കൽ, കൊലപാതകം, യുഎപിഎ തുടങ്ങിയ കടുത്തവകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags: attackpahalgam
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies