മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 25,000 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1495 പേർക്കാണ്. മഹാമാരി ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് 975 പേർ മരണമടഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവുമധികം പേർക്ക് രോഗം ബാധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 15, 747 പേരും മുംബൈ നഗരത്തിലാണ്. പൂനെ,താനെ പ്രദേശങ്ങളിൽ മൂവായിരത്തോളം പേർക്കാണ് കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.











