ബംഗളുരു : ഈദ് നിസ്കാരത്തിനായി മുസ്ലിങ്ങൾക്ക് ഒന്നിച്ചു പ്രാർത്ഥിക്കാൻ അനുവാദം തേടി കോൺഗ്രസ് നേതാവ്.കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവായ സി.എം ഇബ്രാഹിമാണ് ഈ ആവശ്യവുമായി സർക്കാരിനു കത്തയച്ചത്.മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കയച്ച കത്തിൽ, ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി ചർച്ച ചെയ്തതിനു ശേഷം ഈദുൽഫിത്തർ ദിനത്തിലെ കൂട്ടപ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടാൻ മുസ്ലീങ്ങളെ അനുവദിക്കണമെന്നാണ് ഇബ്രാഹിമിന്റെ ആവശ്യം.
കർണാടകയിലെ എല്ലാ മുസ്ലിങ്ങൾക്കും രാവിലെ മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സമൂഹ പ്രാർത്ഥനയ്ക്ക് അവസരമൊരുക്കണം.ഈദ്ഗാഹ് മൈതാനത്തും മസ്ജിദുകളിലും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് ഇതിനുള്ള സൗകര്യം ഒരുക്കണമെന്നും കത്തിൽ ഇബ്രാഹിം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post