വാഷിംഗ്‌ടൺ: അമേരിക്കയുടെ തിയോഡർ റൂസ്‌വെൽറ്റ് നാവിക കപ്പലിലുള്ള 8 നാവികർക്കു രണ്ടാം തവണയും കൊറോണ സ്ഥിരീകരിച്ചു.ഇതോടെ നാവിക കപ്പലിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു.ഇപ്പോൾ പുതിയതായി കൊറോണ സ്ഥിരീകരിച്ച നാവികർക്കെല്ലാം മുമ്പ് ഒരിക്കൽ കൊറോണ സ്ഥിരീകരിച്ചിരുന്നു.ഇതിനെത്തുടർന്ന് ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും നാവിക കപ്പലിലേക്ക് തിരികെ അയക്കുന്നതിനു മുമ്പ് രണ്ടു തവണ ആരോഗ്യ പ്രവർത്തകർ പരിശോധിച്ച് കൊറോണ നെഗറ്റീവാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തതാണ്.
രോഗ മുക്തരായവരെ തന്നെ വീണ്ടും കൊറോണ ബാധിക്കുന്നത് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുളവാക്കുന്നുണ്ട്.നാവിക സൈന്യത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥനാണ് നാവികർക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം, കപ്പലിലെ 5 നാവികർ രണ്ടാം തവണയും കോവിഡ് പോസിറ്റീവ് ആയതായി യുഎസ് നാവിക സൈന്യം റിപ്പോർട്ട് ചെയ്തിരുന്നു.










Discussion about this post